ADVERTISEMENT

ഒട്ടേറെ ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഉമ്മം പൂക്കളാണ് മലയോര മേഖലയായ അഞ്ചുനാട്ടിൽ റോഡരുകുകളിൽ വ്യാപകമായി പൂത്ത് ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള ഉമ്മം പൂക്കൾ മേഖല സന്ധർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രത്യേക ആഘർഷണിയമാണ്. തൂവെള്ള നിറത്തിൽ കൂടാതെ ഇളം നീല, മഞ്ഞ, ചുവപ്പ് കലർന്ന നിറങ്ങളിലും ഉമ്മം പൂക്കളും പ്രദേശത്ത് കാണാം. പ്രധാന വിനോദ സഞ്ചാര മേഖലയായ ഇവിടം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ ഇടതൂർന്ന് പൂത്തിരിക്കുന്ന  പൂക്കളുടെ ഭംഗി ആസ്വദിക്കുവാനും ദൃശ്യം പകർത്താനും അതീവ താത്പര്യം കാണിക്കാറുണ്ട്. കൂടുതലായും ആറ്റിൻ തീരങ്ങളിലും മറ്റു ജലസ്രോതസ്സുകൾക്ക് സമീപവുമാണ് ഇവ വ്യാപകമായി പൂക്കുക.

 

ഇളം നീലനിറത്തിൽ പുഷ്പിക്കുന്ന ഉമ്മത്തിന് ഔഷധമൂല്യം കൂടുതലാണ്. ശ്വാസംമുട്ടലിന് പരിഹാരമായി ഉമ്മത്തില ഉണക്കിപ്പൊടിച്ചത് ഉപയോഗിക്കാറുണ്ട്. താരൻ, കഷണ്ടി, മുടികൊഴിച്ചിൽ എന്നീ അസുഖങ്ങൾക്ക് ഉമ്മത്തിലയിട്ട് എണ്ണകാച്ചിതേക്കുന്നത് നല്ലതാണ്. ഉമ്മത്തിൻ കായ ഒരുമണിക്കൂറോളം വെള്ളത്തിൽ കിഴികെട്ടിയിട്ടാൽ ശുദ്ധീകരിക്കാൻ കഴിയും. മഞ്ഞൾ ചേർത്ത് പനിനീർ ചാലിച്ച് അരച്ച് പുരട്ടിയാൽ മുലപ്പാൽ അധികം സ്രവിക്കുന്നത് തടയാൻ കഴിയും. കൂടാതെ പല്ലുവേദനയ്ക്ക് കായ് പൊടിച്ച് ഗൂളികരൂപത്തിലാക്കി വേദയുള്ള സ്ഥലത്ത് വച്ചാൽ വേദന ശമിക്കുന്നതാണ്. പേൻ, ഈര്, താരൻ തുടങ്ങിയവയ്ക്ക് ഉമ്മത്തില ഇടിച്ചുപിഴിഞ്ഞ നീരിൽ കായ് അരച്ചുപുരട്ടിയാൽ മതിയാകും. പേപ്പട്ടി വിഷത്തിനും ഔഷധമാണ്. ഒട്ടുമിക്ക ഔഷധ മരുന്നുകൾക്കും പ്രധാന ചേരുവകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com