ADVERTISEMENT

മണ്ണുത്തി∙  വംശനാശ ഭീഷണി നേരിടുന്ന മരമഞ്ഞളിന്റെ ദൗർലഭ്യം പരിഹരിക്കാൻ കാർഷിക സർവകലാശാല തൈകൾ  വിൽപനയ്ക്കു തയാറാക്കി. ദീർഘകാല പഠനത്തിലൂടെ ഹോർമോൺ ഉപയോഗിച്ച് ആൺ-പെൺ ചെടികളിലെ പൂവിടൽ സമയം ക്രമീകരിച്ചു വിത്തുൽപാദനം വർധിപ്പിച്ചാണ് തൈകൾ ഉൽപാദിപ്പിച്ചത്.  

 

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് കാർഷിക സർവകലാശാല ഗവേഷണം ആരംഭിച്ചത്. കയറ്റുമതി നിരോധിച്ചിട്ടുള്ള ഈ  സസ്യം കൃഷിയിടങ്ങളിലും വീടുകളിലും വളർത്താം. മികച്ച വരുമാന മാർഗവുമാണ്. തൈകൾ വെള്ളാനിക്കര ക്യാംപസിൽ നിന്നു ലഭിക്കും . 0487-2438451. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com