ADVERTISEMENT

കുറവിലങ്ങാട് ∙ തുടർച്ചയായി രണ്ടാം വർഷവും പ്രളയം കൃഷിമേഖലയെ പ്രതിസന്ധിയിലാക്കി. ഓണം വിപണി ലക്ഷ്യമിട്ടുള്ള പച്ചക്കറിക്കൃഷി ഉൾപ്പെടെ നാശത്തിന്റെ വക്കിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപാദനം നടക്കുന്ന കുറവിലങ്ങാട്, കാണക്കാരി, ഞീഴൂർ, മരങ്ങാട്ടുപിള്ളി, വെളിയന്നൂർ പഞ്ചായത്തുകളിൽ ഓണം വിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറിക്കൃഷിയുടെ ഉൽപാദനത്തിന്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ. 

 

2 ദിവസത്തെ നഷ്ടം 2.97 കോടി

 

2 ദിവസത്തിനുള്ളിൽ കൃഷി മേഖലയിലുണ്ടായ നഷ്ടം 2.97 കോടി രൂപയെന്നു കൃഷിവകുപ്പ്. അതിരമ്പുഴ, മുത്തോലി, പായിപ്പാട്, കൊഴുവനാൽ, വെളിയന്നൂർ, വിജയപുരം, പൂഞ്ഞാർ തെക്കേക്കര, തലയോലപ്പറമ്പ്, മണർകാട്, കാണക്കാരി, വാകത്താനം, കറുകച്ചാൽ, മണിമല പഞ്ചായത്തുകളിലാണ് നഷ്ടം കൂടുതൽ. 1,604 കർഷകരെ മഴ ബാധിച്ചു എന്നാണ് ഇന്നലത്തെ കണക്ക്. നശിച്ച വിളകളുടെ കണക്ക്–  ഏത്തവാഴ (കുലച്ചത്)– 63,230 എണ്ണം. കുലയ്ക്കാത്തത്) –29,490 എണ്ണം. റബർ (ടാപ്പ് ചെയ്യുന്നത്) – 2528 എണ്ണം.  ടാപ്പ് ചെയ്യാത്തത് –1087മരച്ചീനിക്കൃഷി – 24.7 ഹെക്ടർ. പച്ചക്കറി –20.1 ഹെക്ടർ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com