ADVERTISEMENT
പുറമറ്റം ∙ തോരാമഴയിലും പ്രളയജലത്തിലും മുങ്ങിയ പഞ്ചായത്തിലെ കാർഷികമേഖലയിൽ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം. ഓണത്തിനു വിളവെടുക്കാൻ പാകമായതും അല്ലാത്തതുമായ ഏത്തവാഴകൾക്കാണ് ഏറെയും നാശമുണ്ടായത്. പ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും ദിവസങ്ങളോളം കെട്ടിക്കിടന്നതാണ് വാഴക്കൃഷിക്ക് വിനയായത്. വെയിലേറ്റതോടെ വാഴ ഒടിയുന്നതാണ് പ്രശ്നമാകുന്നത്.   

വെണ്ണിക്കുളം വാലാങ്കര പാട്ടത്തിൽ പി.കെ. രാജു, കുന്നംപള്ളിൽ ഉണ്ണിക്കൃഷ്ണൻനായർ, കോയിക്കമലയിൽ പ്രസാദ്, പുറമറ്റം മൂലമണ്ണിൽ ബോബൻ ജോൺ എന്നിവരുടെയും ഹരിതസംഘം പ്രവർത്തകരുടെയും കൃഷികൾക്കാണ് കൂടുതലായി നാശം സംഭവിച്ചത്. പി.കെ. രാജു പാട്ടത്തിനു സ്ഥലമെടുത്താണ് കൃഷി ചെയ്തിരുന്നത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ കൃഷികൾ നശിച്ചത് കർഷകരിൽ പലരെയും ദുരിതത്തിലാക്കി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com