ADVERTISEMENT

എറണാകുളം കൃഷിവിജ്ഞാനകേന്ദ്രം മേൽത്തരം കരിമീൻകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഹൈക്കോടതിക്കു സമീപം ഗോശ്രീ റോഡിലെ സിഎം എഫ്ആർഐ–കെവികെ വിപണനകേന്ദ്രത്തിൽ മുൻ കൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് കുഞ്ഞുങ്ങളെ ലഭിക്കുക. 50 മീൻകുഞ്ഞുങ്ങൾ വീതമുള്ള പായ്ക്കറ്റിന് 575 രൂപയാണു വില. പ്രാണവായു നിറച്ച ഈ പായ്ക്കറ്റുകളിൽ ഓരുജലത്തിലേക്കും ശുദ്ധജലത്തിലേക്കുമുള്ള കരിമീൻകുഞ്ഞുങ്ങൾ പ്രത്യേകം ചോദിച്ചു വാങ്ങാനാവും. വിവരങ്ങൾക്ക് ഫോൺ: 8281757450 

പരിശീലനം ഈ മാസം

കേരള കാര്‍ഷിക സർവകലാശാലയുടെ മണ്ണുത്തി കമ്യൂണിക്കേഷന്‍ സെന്ററില്‍ പരിശീലനം ഇനം, തീയതി ക്രമത്തില്‍. അച്ചാര്‍ നിര്‍മാണം(27), കൂണ്‍കൃഷി(30). ഫോണ്‍: 8281757450

∙ തിരുവനന്തപുരം മിത്രനികേതൻ കൃഷിവിജ്ഞാനകേന്ദ്രത്തിൽ ശാസ്ത്രീയ തെങ്ങുകൃഷി(22). ഫോണ്‍: 0472 2882086 

∙ തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ പശു വളർത്തൽ (29 മുതൽ 31 വരെ). ഫോൺ: 0471–2732918 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com