ADVERTISEMENT

പനമരം∙ പ്രളയം താണ്ഡവമാടിയ പ്രദേശങ്ങളിലെ വയൽ മാത്രമല്ല കരഭൂമിയിലെ കൃഷിയിടങ്ങളും മണലിനടിയിൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറിയാണ് കരഭൂമിയിലെ കൃഷിയിടങ്ങളിൽ വ്യാപകമായി മണൽ അടിഞ്ഞുകൂടിയത്. ചിലയിടങ്ങളിൽ മീറ്ററുകളോളം ഉയരത്തിലാണ് മണലടിഞ്ഞത്. വൻതോതിൽ മണൽ കൃഷിയിടങ്ങളിൽ കുന്നുകൂടിയതോടെ കൃഷികൾ നശിക്കുന്ന സ്ഥിതിയാണുള്ളത്. 

 

 ഇഞ്ചി അടക്കമുള്ള കൃഷിയിടങ്ങളിൽ മണലടിഞ്ഞ് കൃഷി പൂർണമായും നശിച്ചവർ ഏറെയുണ്ട് പുഴയോരങ്ങളിൽ. ഈ പ്രളയത്തിൽ പുഴയിലെ മണൽ ഏറെയും കരയ്ക്കടിഞ്ഞത് വരൾച്ച കൂടുന്നതിനും ഉണക്ക് ബാധിച്ച് കൃഷികൾ നശിക്കുന്നതിനും കാരണമാകുമെന്ന് പറയപ്പെടുന്നു. ചെറിയ കാപ്പി തോട്ടങ്ങളിൽ മണൽ അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യാൻ കഴിയാത്തതിനാൽ വെയിൽ തുടങ്ങുമ്പോൾ തന്നെ മണലിന്റെ ചൂട് മൂലം കാപ്പി നശിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. 

 

 ചിലയിടങ്ങളിൽ കരയ്ക്ക് അടിഞ്ഞുകൂടിയ മണൽ കൃഷിയിടത്തിൽ കൂട്ടി വച്ചത് രാത്രി കാലങ്ങളിൽ സ്ഥലം ഉടമ പോലും അറിയാതെ മോഷ്ടിക്കപ്പെടുന്നതും പതിവാകുന്നുണ്ട്. കൃഷിഭൂമിയിൽ അടിഞ്ഞുകൂടിയതിൽ ഏറെയും നല്ല തരിയുള്ള മണലാണ്. ഇതാണ് മോഷണത്തിന് കാരണമാകുന്നതും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com