ADVERTISEMENT
തൃപ്പൂണിത്തുറ ∙ ഓഫിസ് മുറ്റത്തു മുന്തിരി വിളയിച്ചു വ്യത്യസ്തരാവുകയാണു കെഎസ്ഇബി ജീവനക്കാർ. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു സമീപമുള്ള  കെഎസ്ഇബി ഓഫിസിലാണു മുന്തിരി വിളഞ്ഞുനിൽക്കുന്നത്. തണുപ്പു പ്രദേശങ്ങളിൽ മാത്രമല്ല നമ്മുടെ കാലാവസ്ഥയിലും മുന്തിരി വളരുമെന്നു തെളിയിക്കുകയാണു ജീവനക്കാർ. 2014 ൽ നട്ട മുന്തിരിത്തൈകളാണ് ഓഫിസിന്റെ മുറ്റത്തു വളർന്നു പന്തലിച്ചു കായ്ച്ചു നിൽക്കുന്നത്.  

ലൈൻമാനായ മുരളി വേലായുധനാണു മുന്തിരിച്ചെടികൾ പരിപാലിക്കുന്നത്. പൂർണമായി ജൈവരീതിയിലാണു പരിപാലനം. തൈ നട്ടപ്പോൾ നമ്മുടെ കാലാവസ്ഥയിൽ മുന്തിരി വളരുമോ എന്നു സംശയം ഉണ്ടായിരുന്നു. മുന്തിരി വള്ളികൾ തളിർത്തു തുടങ്ങിയപ്പോഴാണ് ആശ്വാസമായത്. മറ്റ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പൂർണ പിന്തുണ കൂടിയായപ്പോൾ പരിപാലനം ഒന്നുകൂടി ഉഷാറാക്കി. മഴക്കാലത്തു ചെറിയ രീതിയിൽ ഇലകൾ കൊഴിഞ്ഞെങ്കിലും വീണ്ടും നന്നായി വളർന്നു.  

വൈദ്യുതി ബിൽ അടയ്ക്കാൻ വരുന്നവരും ക്ഷേത്രത്തിൽ വരുന്നവരുമൊക്കെ മുന്തിരിക്കുലകൾ കാണാൻ ഇവിടെ എത്തുന്നുണ്ടെന്നു കെഎസ്ഇബി ജീവനക്കാർ പറയുന്നു. ഉപയോഗശൂന്യമായ സർവീസ് വയറുകൾ ഉപയോഗിച്ചാണു പന്തൽ ഉണ്ടാക്കി മുന്തിരിവള്ളി പടർത്തിയത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com