ADVERTISEMENT

മലേഷ്യ പാംഒായിലിനുവേണ്ടി നടത്തുന്ന രാജ്യാന്തര ലോബിയിങ് കേരളത്തിലെ റബർ, നാളികേര കർഷകർ കണ്ടുപഠിക്കണം മലേഷ്യയിലെ എണ്ണപ്പനത്തോട്ടങ്ങൾക്കും വ്യവസായത്തിനും വേണ്ടി അവിടുത്തെ പാംഓയിൽ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പബ്ലിക് റിലേഷൻസ് യത്നങ്ങൾ കേരളത്തിലെ കൃഷിക്കാർ വിശേഷിച്ച് റബർകർഷകരും നാളികേരകർഷകരും അറിഞ്ഞിരിക്കുന്നത് ഉചിതമായിരിക്കും. രാജ്യാന്തരവിപണിയിൽ കാര്യങ്ങൾ നീങ്ങുന്നതെങ്ങനെയെന്നും ഇടപെടൽ നടത്തേണ്ടതെങ്ങനെയെന്നും ഇതുസംബന്ധിച്ച് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കും.

 

‌വളരെയധികം ഉഷ്ണമേഖലാ മഴക്കാടുകൾ നശിപ്പിച്ചുകൊണ്ട് മലേഷ്യ നടത്തുന്ന എണ്ണപ്പനക്കൃഷിലോ കവ്യാപകമായി പരിസ്ഥിതിപ്രേമികളുെട വിമർശനത്തിനും എതിർപ്പിനും കാരണമായിട്ടുണ്ട്. ഇതേത്തുടർന്ന് യൂറോപ്യൻ യൂണിയൻ പുനരുൽപാദിപ്പിക്കാവുന്ന ജൈവ ഇന്ധനങ്ങളുെട പട്ടികയിൽ നിന്നു പാംഓയിൽ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്നതിനുള്ള ചട്ടം ഈ വർഷം ആരംഭത്തിൽ പാസ്സാക്കിയിരുന്നു. വാസ്തവത്തിൽ ഇന്ധനമെന്ന നിലയിൽ യൂറോപ്പിലേയ്ക്ക് തുച്ഛമായ തോതിൽ മാത്രമാണ് മലേഷ്യ പാംഓയിൽ കയറ്റി അയക്കുന്നത്. എന്നിട്ടും ഈ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനായി രാജ്യാന്തര പബ്ലിക് റിലേഷൻസ് ഏജൻസികളുെട സഹായം തേടുകയായിരുന്നു അവർ. ജൈവഇന്ധനമെന്ന നിലയിൽ തുടങ്ങുന്ന നിരോധനം ക്രമേണ ഭക്ഷ്യയെണ്ണയെന്ന നിലയിലുള്ള വ്യാപാരത്തിനും തടസ്സാമാകുമെന്ന് അവർ മുൻകൂട്ടികണ്ടു.

 

ലോകത്തെ ആകെ പാംഓയിൽ ഉൽപാദനത്തിന്റെ 85 ശതമാനവും മലേഷ്യയിലും ഇന്തോനീഷ്യയിലുമാണ്. എന്നാൽ 6,000 കോടി ഡോളറിന്റെ പാംഓയിൽ കച്ചവടം നടത്തുന്ന മലേഷ്യയാണ് രാജ്യന്തരവിപണിയെ കൂടുതലായി ആശ്രയിക്കുന്നത്. ആകെ ഉൽപാദനത്തിന്റെ 85 ശതമാനം പാംഓയിലും അവർ കയറ്റുമതി ചെയ്യുന്നു.പാംഓയിൽ കൗൺസിലിന്റെ പ്രചാര വേലകളിൽ മലേഷ്യയിലെ ചെറുകിട കർഷകരെയാണ് മുമ്പിൽ നിറുത്തുന്നതെങ്കിലും വൻകിടതോട്ടമുടമകളും വ്യവസായികളുമാണ് പരിപാടിക്ക് ധനസഹായം നൽകുന്നതെന്ന് റോയിട്ടേഴ്സ് പറയുന്നു. ഇതിൽനിന്നു 

കേരളത്തിലെ കൃഷിക്കാർ എന്താണ് മനസ്സിലാക്കേണ്ടത്?‌

 

1. രാജ്യാന്തരവിപണിയിൽ ലോ ബിയിങ്ങിനു വലിയ സ്ഥാനമുണ്ട് 

2.പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഈ രാജ്യങ്ങളിൽനിന്നുള്ള റബർ വ്യാപാരത്തിനും പാമോയിൽ ഇറക്കു മതിക്കും മൂക്കുകയറിടാവുന്നതേയുള്ളൂ 

3. പരിസ്ഥിതിസംരക്ഷണത്തിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ നമുക്കെതിരേയും ഇത്തരം ആയുധങ്ങൾ പ്രയോഗിക്കപ്പെടാം.

 

വിത്തുനിയമം പരിഷ്കരിക്കുന്നു

 

വളരെ പ്രധാനപ്പെട്ട ഒരു നിയമപരിഷ്കാരത്തിനു കേന്ദ്രസർക്കാർ തയാറെടുക്കുന്നു. 2004മുതൽ ആലോചനയിലുള്ള വിത്തുനിയമപരിഷ്കാരമാണ് പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുക. രാജ്യത്തു വിൽക്കപ്പെടുന്ന വിത്തുകളുെട നിലവാരം ഉറപ്പാക്കുന്ന ഈ പരിഷ്കാരം വഴി മൊത്തം കാർഷികോൽ പാദനക്ഷമത 25 ശതമാനം വരെ ഉയരുമെന്നാണ് പ്രതീക്ഷ.

 

ചില പ്രത്യേക വിത്തുകൾക്കു മാത്രം ബാധകമായിരുന്ന വിത്തുനിയമം എല്ലാ വിത്തുകൾക്കും ബാധകമാക്കുമെന്നതുതന്നെയാണ് പ്രധാന മാറ്റം. ആകെ വിതയ്ക്കപ്പെടുന്ന വിത്തുകളുടെ 30 ശതമാനം കൃഷിക്കാരുടെ സ്വന്തമാണ്. അവർ സ്വയം ഉപയോഗിക്കുന്നതിനൊപ്പം പരസ്പരം കൈമാറുന്നതുമായ വിത്തുകളാണിവ. ബാക്കിയുള്ള വിത്തുകളിൽ 45 ശതമാനം കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സ്ഥാപനങ്ങൾ വഴി വിൽക്കപ്പെടുന്നു. അവ സർട്ടിഫൈഡ് വിത്തുകൾ എന്ന വിഭാഗത്തിലാണ്. എന്നാൽ മറ്റൊരു 55 ശതമാനം സ്വകാര്യ വിത്തുകമ്പനികൾ സ്വയം സാ ക്ഷ്യപ്പെടുത്തി വിൽക്കുന്നവയാണ്. ട്രൂത്ത്ഫുൾ ലേബൽ വിത്തുകളെന്ന് അറിയപ്പെടുന്ന ഈ വിഭാഗത്തിനു മൂക്കുകയറിടാൻ പരിഷ്കാരം ഉപകരിക്കും. 

 

പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ സ്വകാര്യകമ്പനികളുടെ വിത്തും പരീക്ഷണശാലകളിലൂെട കടന്ന് നിലവാരമുള്ളതാണെന്നു സാക്ഷ്യ പത്രം നേടേണ്ടിവരും. മാത്രമല്ല കിളിർപ്പിലോ, ഉൽപാദനക്ഷമതയിലോ നിശ്ചിത നിലവാരം പുലർത്തിയില്ലെങ്കിൽ ഉത്തരവാദിയായി കമ്പനി നഷ്ട പരിഹാരം നൽകേണ്ടിവരും. നിർദിഷ്ട നിയമപ്രകാരം നഷ്ടപരിഹാര ത്തുകയിലും വലിയ വർധനയുണ്ടാകും. പരമാവധി 5000 രൂപ നഷ്ടപരിഹാരം വ്യവസ്ഥ ചെയ്തിരുന്ന നിയമത്തിൽ മാറ്റം വരുമ്പോൾ തുക 5 ലക്ഷം രൂപ വരെയായി ഉയരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com