ഗിഫ്റ്റ് തിലാപിയ മത്സ്യങ്ങളുടെ വിളവെടുപ്പ്

aqua1
SHARE

കെമിക്കലുകളുടെ അതിപ്രസരം ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ പൊതുജനാരോഗ്യത്തിനും ഭക്ഷ്യസുരക്ഷക്കും പ്രാധാന്യം നൽകി ഉന്നത നിലവാരമുള്ള മാംസ്യ സമ്പുഷ്ടമായ തീറ്റകൾ മാത്രം നൽകി കൊല്ലം ജില്ലയിൽ അഞ്ചൽ പഞ്ചായത്തിൽ RAS  പ്രൊജക്റ്റ്‌ ചെയ്തിരിക്കുകയാണ് അനീഷ് എൻ രാജ്. രാജീവ്‌ ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിൽ (RGCA) നിന്ന് കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് നേരിട്ട് നൽകിയ ഗിഫ്റ്റ് തിലാപിയ (GIFT - Genetically Improved Farmed Tilapia) ആണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്.

2018 - 19 ലെ നീലവിപ്ലവം പദ്ധതി പ്രകാരം ആണ് ഫിഷറീസ് വകുപ്പ് RAS ന് അനുമതി നൽകിയത്. ഫിഷറീസ് വകുപ്പ് കൊല്ലം ജില്ലയിലെ അസിസ്റ്റന്റ് ഡയറക്ടർ അനിത എസ്, മറ്റ് ഉദ്യോഗസ്ഥരായ താര, നിഷ എന്നിവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനീഷിനൊപ്പമുണ്ട്. വീട്ടിൽ വച്ചുതന്നെ ജീവനോടെ ഗിഫ്റ്റ് തിലാപിയയെ പിടിച്ചു നൽകുകയാണ്. പ്രതീക്ഷിക്കാതെ ഉണ്ടായ വരൾച്ച, പ്രളയം എന്നിവ കൃഷിയെ ബാധിച്ചുവെങ്കിലും ഒരുപരിധിവരെ പിടിച്ചുനിന്നു.

gappi

4 ഇഞ്ച് പിവിസി പൈപ്പിൽ വെർടിക്കൽ ആയി ആണ് ഗ്രോബെഡ് ഉണ്ടാക്കി അതിൽ നെറ്റ് പോർട്ട്‌ ഉണ്ടാക്കി ക്ലേ ബോൾസ് നിറച്ചു ഇറ്റാലിയൻ ലീഫി വെജിറ്റബിൾ ആയാ സെലറി, ലെറ്റൂസ്, പാഴ്സലി, ബോക്ചോയി, കെയിൽ, സ്വിസ്ച്ചാർഡ് എന്നിവയും കൂടാതെ മല്ലി, പുതിന, പാലക്ക്, സ്ട്രോബെറി, ഒറിഗാനോ, തയ്മ് എന്നിവയും കൃഷി ഉണ്ട്. ഇപ്പോൾ ഗിഫ്റ്റ് തിലാപിയയുടെ വിളവെടുപ്പ് ആണ്.

അനീഷ് എൻ രാജ് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA