കിസാൻ സമ്മാൻ നിധി: മൂന്നാം ഗഡു ‘കുരുക്കിൽ’

Farmer | Agriculture
SHARE

മലപ്പുറം∙ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽനിന്ന് കൃഷിക്കാർക്കു നൽകുന്ന 6000 രൂപ ആനുകൂല്യത്തിന്റെ മൂന്നാം ഗഡു മുടങ്ങുന്നു. ആദ്യ രണ്ടു ഗഡുക്കളിലും 2000 രൂപ വീതം ലഭിച്ചവർ മൂന്നാം ഗഡുവിന് കാത്തുനിൽക്കുമ്പോൾ അപേക്ഷയിലെയും ആധാറിലെയും പേര് ചേരുന്നില്ലെന്നു കാണിച്ച് മൊബൈൽ ഫോണുകളിലേക്ക് എസ്എംഎസ് സന്ദേശം ലഭിക്കുകയാണ്. ഒട്ടേറെ കർഷകർക്ക് ഇങ്ങനെ സന്ദേശം ലഭിച്ചു. 

പ്രായമായവർ പലരും ഇംഗ്ലിഷിലുള്ള സന്ദേശം കണ്ട്  കാര്യമറിയാതെ കൃഷി ഓഫിസുകളിൽ എത്തുകയാണ്. പേരിൽ പ്രശ്നമുണ്ടെങ്കിൽ എങ്ങനെ ആദ്യ രണ്ടു തവണ പണം കിട്ടിയെന്ന് ചോദിച്ചെത്തുന്നവർക്കു മുൻപിൽ കൃഷി ഓഫിസർമാരും കുഴങ്ങുകയാണ്.  എസ്എംഎസ് സന്ദേശത്തിൽ www.pmkisan.gov.in എന്ന വെബ്സൈറ്റിൽ തിരുത്തൽ വരുത്താൻ നിർദേശിക്കുന്നുണ്ട്. എന്നാൽ വെബ്സൈറ്റിൽ യൂസർ നെയിമും പാസ്‌വേഡും ചോദിക്കുകയാണ്. ഇത് കർഷകർക്കു ലഭ്യമല്ല. 

ഇന്നലെ തിരുവനന്തപുരത്തെ കൃഷി ഡയറക്ടറുമായി നടന്ന വിഡിയോ കോൺഫറൻസ് ചർച്ചയിൽ ജില്ലയിലെ കൃഷിവകുപ്പ് അധികൃതർ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ നോഡൽ ഓഫിസർ വഴിയാണ് പ്രശ്നം പരിഹരിക്കേണ്ടത്.  കർഷകരുടെ വിവരശേഖരണം നടത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം നൽകുന്നതുവരെ മാത്രമേ സംസ്ഥാന കൃഷി വകുപ്പിന് പദ്ധതിയിൽ പങ്കുള്ളൂ. പണം നൽകുന്നത് ഡൽഹിയിൽനിന്നാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA