കുറ്റിക്കുരുമുളകിന്‌‌ ‌വലിയ പരിചരണം

kozhikode-peppermint
ചെലപ്രത്തിനു സമീപം വാളക്കാട്ടുമ്മൽ അഹമ്മദ് കോയയുടെ വീട്ടു മുറ്റത്ത് കുറ്റിക്കുരുമുളക് തൈകളെ പരിപാലിക്കുന്ന കെ.വി.കൃഷ്ണൻ.
SHARE

കക്കോടി ∙ വീട്ടുമുറ്റത്തെ ചട്ടികളിൽ‌ നിന്ന് തലയെത്തി നോക്കുന്ന കുറ്റിക്കുരുമുളക് തൈകൾ. ഇടയിൽ നിന്ന് എല്ലാ ചെടികളെയും പരിചരിക്കുകയാണ് ഭരതാഞ്ജലി സ്വാശ്രയ ഗ്രാമം ശിൽപി കൂടിയായ കെ.വി.കൃഷ്ണൻ. ഗാന്ധിയൻ ജീവിതം നയിക്കുന്ന കൃഷ്ണനു ജൈവകൃഷി ജീവിതത്തിന്റെ ഭാഗമാണ്. ചെലപ്രത്തിനു സമീപം വാളക്കാട്ടുമ്മൽ അഹമ്മദ്കോയയുടെ വീട്ടുമുറ്റത്താണ് ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള കൃഷി. എന്തു തിരക്കിനിടയിലും ചെടികളെ പരിചരിക്കാൻ പ്രത്യേക സമയം കണ്ടെത്തുന്നു. ബാങ്കിൽ നിന്ന് വായ്പ എടുത്താണ് കൃഷി.

വെറുതെ ചട്ടികളിൽ നിറച്ചതല്ല തൈകൾ. ഇതിൽ മണ്ണിടുന്നതിനും വളം നിറയ്ക്കുന്നതിനിമെല്ലാം ചിട്ടയുണ്ട്. വളരെ ശ്രദ്ധയോടെ പരിപാലിക്കുന്നതിനാൽ ഓരോ ചെടിയും നല്ലപോലെ വളർന്നു കായ്ച്ചു നിൽക്കുന്നു. കുറഞ്ഞ സ്ഥലം മതി വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം ഉണ്ടാക്കാമെന്നു കൃഷ്ണൻ പച്ചക്കറിക്കൃഷിയിലൂടെ തെളിയിച്ചതാണ്. അതിപ്പോഴും തുടരുന്നു. അതിനൊപ്പമാണ് കുരുമുളകു കൃഷിയും. 9946437640.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA