ഈ മാസത്തെ പ്രധാന കാർഷിക അറിയിപ്പുകൾ

HIGHLIGHTS
  • മുണ്ടകൻകൃഷിക്ക് മട്ടത്രിവേണി വിത്ത് ചാലക്കുടി അഗ്രോണമിക് റിസർച്ച് സ്റ്റേഷനിൽ ലഭ്യമാണ്
  • ജൈവമാലിന്യങ്ങൾ വളമാക്കാൻ സഹായകമാകുന്ന കമ്പോസ്റ്റിങ് ഇനോക്കുലം പുറത്തിറക്കി
coconut
representative image
SHARE

നാളികേര മൂല്യവര്‍ധന

കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട്,തൃശൂർ, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിൽ നാളികേരത്തിൽ നിന്നു മൂല്യവർധിത ഉല്‍പന്നങ്ങളായ വിർജിൻ കോക്കനട്ട് ഓയിൽ, ഡെസിക്കേറ്റഡ് കോക്കനട്ട്, മിൽക്ക് പൗഡർ, ചോക്കലേറ്റ്, വിനാഗിരി, സ്ക്വാഷ്  യൂണിറ്റുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ iS TED പദ്ധതി പ്രകാരം സൗജന്യ പരിശീലനവും സംരംഭത്തിന് 50 ശതമാനംവരെ സബ്സിഡിയും നൽകുന്നു. ഫോണ്‍: 8157084301

കിഴങ്ങുവിള വിത്തുഗ്രാമം

കിഴങ്ങുവർഗവിളകളുടെ അത്യുൽപാദനശേഷിയുള്ള നടീൽവസ്തുക്കൾ ഉൽപാദിപ്പിക്കുന്നതു ലക്ഷ്യമിട്ട് സംസ്ഥാനത്തെ 22 പഞ്ചായത്തുകളെ വിത്തുഗ്രാമങ്ങളായി തിരഞ്ഞെടുത്ത് കർഷക ക്ലസ്റ്ററുകൾ രൂപീകരിക്കുന്നു. ഏക്കറിന് 6000 രൂപ സഹായം. പരിസ്ഥിതി സൗഹൃദരീതികളിലൂടെ കിഴങ്ങു വിത്തുൽപാദിപ്പിക്കാൻ പാലക്കാട്, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ ആദിവാസി മേഖലകളിൽ ഏക്കറിന് 8000 രൂപ സഹായം.

തീറ്റപ്പുൽകൃഷി

തിരുവനന്തപുരത്ത് വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിൽ തീറ്റപ്പുല്ല് കൃഷിരീതികളിൽ പരിശീലനം. ഫോൺ: 0471–2501706.

ചെറുധാന്യക്കൃഷി

തമിഴ്നാട് കാർഷിക സർവകലാശാലയുടെ മധുരൈ കമ്യൂണിറ്റി സയൻസ് കോളജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 25ന് ചെറുധാന്യങ്ങളുടെ മൂല്യവർധിത ഉൽപന്ന നിർമാണത്തിലും 29, 30 തീയതികളിൽ  ബേക്കറി ഉൽപന്ന നിർമാണത്തിലും പരിശീലനം. ഫോണ്‍: 0452 2422684

കിച്ചൻ ഗാർഡൻ കിറ്റ്

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ ‘വെജിറ്റബിൾ ചലഞ്ച്’ പദ്ധതിയിലൂടെ അടുക്കളത്തോട്ടമൊരുക്കാൻ ‘കിച്ചൻ ഗാർഡൻ കിറ്റ്’ നൽകുന്നു. മുളക്, വഴുതന, വെണ്ട, പയർ, ചീര, തക്കാളി എന്നിവയുടെ വിത്തുകൾക്കു പുറമെ, ഗ്രോബാഗിൽ കൃഷി ചെയ്യുന്നതിനുള്ളതെല്ലാം കിറ്റിലുണ്ട്. വിഎഫ്‌പിസികെയുടെ എറണാകുളം, തിരുവനന്തപുരം, കാസർകോട് ജില്ലകളിലെ കൃഷി ബിസിനസ് കേന്ദ്രങ്ങൾ, പാലക്കാട് ആലത്തൂരിലെ വിത്തുസംസ്കരണകേന്ദ്രം, എറണാകുളം നടുക്കര ഹൈടെക് പച്ചക്കറിത്തൈ ഉൽപാദനകേന്ദ്രം എന്നിവിടങ്ങളിൽ കിറ്റ് ലഭ്യമാണ്. വില 575 രൂപ.

നാടൻ പച്ചക്കറി വിത്ത്

വിഎഫ്‌പിസികെയുടെ ആലത്തൂർ വിത്തുസംസ്കരണശാലയിൽ നാടൻ പച്ചക്കറിവിത്തുകൾ വിൽപനയ്ക്ക്. പട്ടുചീര, വേങ്ങേരി വഴുതന, ആനക്കൊമ്പൻ വെണ്ട, നിത്യവഴുതന, മട്ടന്നൂർ വെള്ളരി, കഞ്ഞിക്കുഴിപ്പയർ, കളത്തോട പയർ, ആലങ്ങാട് ചീര, ആദിത്യപുരം പാവൽ/പടവലം എന്നിവയുടെ വിത്തുപായ്ക്കറ്റ് 10 രൂപയ്ക്കു ലഭിക്കും. ആനക്കൊമ്പൻ വെണ്ട, പട്ടുചീര, കഞ്ഞിക്കുഴി പയർ/കേളുപയർ, വേങ്ങേരി വഴുതന, വെള്ള കാന്താരി എന്നിവ അടങ്ങിയ വിത്ത് പായ്ക്കറ്റ് 25 രൂപയ്ക്കും കിട്ടും. ഫോൺ: 0471–2740480, 0492–2222706, 9447900025, 9497713883, 0499–4257061

മട്ടത്രിവേണി നെൽവിത്ത്

മുണ്ടകൻകൃഷിക്ക് മട്ടത്രിവേണി വിത്ത് ചാലക്കുടി അഗ്രോണമിക് റിസർച്ച് സ്റ്റേഷനിൽ  ലഭ്യമാണ്. കൂടാതെ ട്രൈക്കോഡെർമ, വെർട്ടിസീലിയം, മെറ്റാറൈസിയം, സ്യൂഡോമോണാസ്, ഫിഷ് അമിനോ ആസിഡ്, വെർമി കമ്പോസ്റ്റ്, മരച്ചീനിയിൽനിന്നുള്ള ജൈവകീടനാശിനികളായ നന്മ, മേന്മ, വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം, ഗോമൂത്രം–കാന്താരിമിശ്രിതമായ ‘കവച്’ എന്നിവയും ലഭ്യമാണ്. ഫോൺ: 0480–2702116

പാഷൻ ഫ്രൂട്ട് തൈകൾ 

വാഴക്കുളം പൈനാപ്പിൾ ഗവേഷണകേന്ദ്രത്തിൽ പാഷൻഫ്രൂട്ടിന്റെ പർപ്പിൾ, മഞ്ഞ തൈകൾ 20 രൂപ നിര ക്കിൽ ലഭിക്കും. ഫോൺ: 0485–2260832

കമ്പോസ്റ്റിങ് ഇനോക്കുലം

നാഷനൽ സെന്റർ ഫോർ ഓർഗാനിക് ഫാമിങ്ങിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് പത്തനംതിട്ട കാർഡ്  കൃഷി വിജ്ഞാനകേന്ദ്രം, ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ച് വളമാക്കാൻ സഹായകമാകുന്ന കമ്പോസ്റ്റിങ് ഇനോക്കുലം പുറത്തിറക്കി. ഇത് വിൽപനയ്ക്കുണ്ട്. ഫോൺ: 0469–2662094

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA