കൃഷി വായ്പയ്ക്ക് കിസാൻ ക്രെഡിറ്റ് കാർഡ്

HIGHLIGHTS
  • വർഷം തോറും 10% വർധനയോടെ 5 വർഷത്തേക്ക് വായ്പാ പരിധി പുതുക്കാം
kisan-card
representational image
SHARE

സ്വന്തം ഭൂമിയിലോ, പാട്ട ഭൂമിയിലോ കൃഷി ചെയ്യാൻ വായ്പ ആവശ്യമെങ്കിൽ കിസാൻ വായ്പ ആവശ്യമെങ്കിൽ കിസാൻ ക്രെഡിറ്റ് കാർഡ്(കെസിസി) രക്ഷയ്ക്കുണ്ട്. 18 വയസ്സു മുതൽ 70 വയസ്സു വരെയുള്ള  എല്ലാ കർഷകർക്കും കൂട്ടു കൃഷി ചെയ്യുന്നവർക്കും കെസിസി വായ്പ ലഭ്യമാണ്.

കൃഷി ചെയ്യുന്ന വിള, സ്ഥലത്തിന്റെ വിസ്തീർണം എന്നിവയുടെ അടിസ്ഥാനത്തിലാണ് വായ്പ. 10% വരെ വിളവെടുപ്പിനു ശേഷമുള്ള മറ്റ് ചെലവുകൾ, കർഷകരുടെ വ്യക്തിഗത ചെലവുകൾ എന്നിവയ്ക്കും വായ്പാ പരിധിയുടെ 20% വരെ കാർഷിക ഉപകരണങ്ങൾ വാങ്ങാനും അറ്റകുറ്റപ്പണി ചെലവുകൾക്കായും വിള ഇൻഷുറൻസ്/അപകട ഇൻഷുറൻസ്, അസറ്റ് ഇൻഷുറൻസ് ചെലവുകൾക്കായും വായ്പ ലഭിക്കും.  ഓരൊ ജില്ലയിലും വിളകൾക്ക് പ്രത്യേകം വായ്പത്തോത് നിശ്ചയിച്ചിട്ടുണ്ട്. 

നേട്ടങ്ങൾ: വർഷം തോറും 10% വർധനയോടെ 5 വർഷത്തേക്ക് വായ്പാ പരിധി പുതുക്കാം. 

- 1.60 ലക്ഷം രൂപ വരെ വിള ജാമ്യം മാത്രം

- റൂപേ എടിഎം കാർഡ്  സൗകര്യം

- തിരഞ്ഞെടുത്ത വിളകൾക്ക് കേന്ദ്ര സർക്കാരിന്റെ വിള ഇൻഷുറൻസ് പരിരക്ഷ

- 3 ലക്ഷം വരെയുള്ള വായ്പയ്ക്ക് കേന്ദ്ര സർക്കാരിന്റെ പലിശ ഇളവ് (2%)

- വായ്പ യഥാസമയം തിരിച്ചടയ്ക്കുകയോ പുതുക്കുകയോ ചെയ്യുന്നവർക്ക് വീണ്ടും 3% പലിശ ഇളവ്.

സമർപ്പിക്കേണ്ട രേഖകൾ

- കൈവശാവകാശ സർട്ടിഫിക്കറ്റ്

- കരം അടച്ച രസീത്

- കെവൈസി രേഖകൾ

- ഫോട്ടോ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA