ADVERTISEMENT

ചെറുകിട കോഴി–കന്നുകാലി ഫാമുകൾക്ക് ലൈസൻസ് ആവശ്യമില്ല. ഗ്രാമീണമേഖലയിൽല 100 കോഴികളെ വരെ വളർത്തുന്നവരെ ലൈസൻസ് വ്യവസ്ഥകളിൽനിന്ന് ഒഴിവാക്കി. നഗരപരിധിയിൽ 30 കോഴികളെയാണ് ലൈസൻസ് ഇല്ലാതെ വളർത്താൻ കഴിയുക. നിലവിൽ 20 കോഴികളിൽ കൂടുതൽ വളർത്തുന്നവർക്കു ലൈസൻസ് നിർബന്ധമായിരുന്നു.

ഗ്രാമപ്രദേശങ്ങളിൽ ഇനി തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ലൈസൻസും അഗ്നിശമനസേനയുടെ എൻഒസിയും ഇല്ലാതെ പത്തു പശുക്കളെ വരെ വളർത്താം. നേരത്തെ 5 പശുക്കൾ എന്നായിരുന്നു പരിധി. 

കോഴി, കന്നുകാലി എന്നീ ചെറുകിട സംരംഭങ്ങളെ അപകടരമായ വ്യവസായങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com