ADVERTISEMENT

കുപ്പിയും മാലിന്യവും പാടത്ത് തള്ളുന്നവരോട് കർഷകർ ചോദിക്കുന്നു

നിങ്ങളെ മനുഷ്യർ എന്നു വിളിക്കാമോ?

‘ഞങ്ങളെ കൊല്ലരുത്. വേണമെങ്കിൽ നിങ്ങൾ മദ്യപിച്ചുകൊള്ളു. പക്ഷേ, കുപ്പികൾ ദയവായി പാടത്തേക്ക് എറിയരുത്. കഴിഞ്ഞ ദിവസം ഞങ്ങളുടെ പാടശേഖര സെക്രട്ടറി ടി.കെ. സോദരന്റെ കാലിൽ കയറിയത് അര ഇഞ്ച് നീളമുള്ള കുപ്പിച്ചില്ലാണ്. ശുചിമുറി മാലിന്യം പാടത്ത് തള്ളുന്നവരോട് ഒന്നും പറയാനില്ല. വേവിച്ചു കഴിക്കാനള്ള അരിയിലാണ് ശുചിമുറി മാലിന്യം ഇടുന്നതെന്ന് ഓർക്കുക. ഒരു പക്ഷേ ഈ അരി നിങ്ങളുടെ കിണ്ണത്തിലും ബന്ധുക്കളുടെ പത്തായത്തിലും എത്തും. ജീവിക്കാൻ വേണ്ടിയാണ് കൃഷിക്ക് ഇറങ്ങുന്നത്. കൃഷിപ്പണിക്കിറങ്ങിയ പലർക്കും രോഗം പിടിപെട്ടു. – വേളൂർ തൈങ്ങനടി പാടശേഖര സമിതിയിലെ കർഷകർ 

ഇതെല്ലാം സംഭവിക്കുന്നത് പാറോച്ചാൽ ബൈപാസിന്റെ അരികിലെ പാടശേഖരത്തിലാണ്. 

  • വിശാലമായ റോഡ്, അതിലും വിശാലമായ പാടശേഖരം. ജനവാസം കുറവാണ്. 
  • വൈകിട്ട് യുവാക്കളുടെ സംഘം എത്തും. മദ്യപിച്ച ശേഷം കുപ്പി പൊട്ടിച്ച് പാടത്തിടും. 
  • നഗരത്തിൽനിന്നു ഹോട്ടൽ മാലിന്യം രാത്രി ഇവിടെ കൊണ്ടു പോയി ഇടും.
  • ശുചിമുറി മാലിന്യവുമായി ടാങ്കർ വരുന്നു. എതിർക്കാൻ നിന്നവരെ ആക്രമിക്കാനും ശ്രമിച്ചു. 
  • നഗരസഭയിൽ പരാതി നൽകി. നോക്കാം എന്നു മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com