ADVERTISEMENT

റബർ തോട്ടങ്ങളിൽ വേനൽക്കാലത്തു നടപ്പാക്കേണ്ട പരിചരണങ്ങളെക്കുറിച്ചറിയാൻ റബർ ബോർഡ് കോൾസെന്ററിൽ വിളിക്കാം.  ഇതു സംബന്ധമായ ചോദ്യങ്ങൾക്ക് ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിലെ  പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഷെറിൻ ജോർജ് ഫോണിലൂടെ മറുപടി പറയും.  കോൾസെന്റർ നമ്പർ 0481 - 2576622.

കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടുത്ത  വേനൽ അനുഭവപ്പെടുന്നു.  വേനൽ കടുക്കുന്നത് മറ്റു വിളകളെ ബാധിക്കുന്നതുപോലെ റബറിനെയും കാര്യമായി ബാധിക്കുന്നുണ്ട്.  ചൂടുകൂടുന്നത് റബറിന്റെ അപക്വകാലത്തും വിളവെടുപ്പുകാലത്തും ഒരുപോലെ ദോഷം ചെയ്യും.  അതിനാൽ നഴ്സറി മുതൽ വിളവെടുപ്പുവരെയുള്ള ഘട്ടങ്ങളിൽ ആവശ്യമായ വേനൽകാല സംരക്ഷണം ഉറപ്പാക്കണം.  

റബർ ബോർഡ് കോൾസെന്ററിന്റെ പ്രവർത്തനസമയം തിങ്കൾ മുതൽ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്. റബർബോർഡിന്റെ വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെനിന്നു ലഭിക്കുമെന്ന് റബർബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com