ADVERTISEMENT

സുസ്ഥിര റബർകൃഷിരീതികളിൽ റബർ ബോർഡ് പരിശീലനം നൽകുന്നു.  റബറിന്റെ ഉൽപാദനവും ഉൽപാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനുമുള്ള മാർഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം ഈ മാസം 26ന് കോട്ടയത്തുള്ള റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചു നടക്കും. പരിശീലന ഫീസ് 500 രൂപ (18 ശതമാനം ജിഎസ്ടി പുറമെ). പട്ടികജാതി-പട്ടികവർഗത്തിൽപ്പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസിൽ 50 ശതമാനം ഇളവു ലഭിക്കും. റബറുൽപാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവു ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 300 രൂപ അധികം നൽകണം.                                                                                 ‌

പരിശീലന ഫീസ് ഡയറക്ടർ (ട്രെയിനിങ്), റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ 1450300184 (ഐഎസ്എ​ഫ് കോഡ് - CBIN 0284150) എന്ന അക്കൗണ്ടിലേക്ക് അടയ്ക്കാം. പണമടച്ചതിന്റെ വിശദാംശങ്ങളും അപേക്ഷകന്റെ ഫോൺ നമ്പരും ഇ-മെയിലായി  training@rubberboard.org.in-ലേക്ക് അയയ്ക്കണം.  ഫോൺ : 0481 2353127, 2351313.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com