ADVERTISEMENT

ഏറ്റവും മികച്ച കാർഷിക പത്രപ്രവർത്തകനുള്ള (അച്ചടി മാധ്യമം) കർഷകഭാരതി സംസ്ഥാന പുരസ്കാരം മലയാള മനോരമ കർഷകശ്രീ മാസികയുടെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ടി.കെ. സുനിൽകുമാറിന്. ഒരു ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 

കർഷകശ്രീ മാസികയിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളും കാർഷിക പത്രപ്രവർത്തനത്തിന് രണ്ടു പതിറ്റാണ്ടോളം നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം.

തിരുവല്ല പുല്ലാട് സ്വദേശിയാണ്. ഭാര്യ: ജയ ജി. പണിക്കർ (കിടങ്ങന്നൂർ എസ്‌വിജിവി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: നന്ദു, നന്ദന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com