sections
MORE

സംസ്ഥാന കാർഷിക അവാർഡുകൾ നേടിയ കർഷകപ്രതിഭകൾ

HIGHLIGHTS
 • ബിജുമോൻ ആന്റണിക്ക് കർഷകോത്തമ, പൊക്കംതോട് വേലായുധന് കേരകേസരി
 • ബിൻസി ജയിംസും ഖദീജ മുഹമ്മദും കർഷകതിലകങ്ങൾ
award
സംസ്ഥാന കൃഷിവകുപ്പിന്റെ പുരസ്കാരങ്ങൾ നേടിയ ബിജുമോൻ ആന്റണി, വേലായുധൻ, വി.വാണി, ശുഭകേശൻ, സ്വപ്ന സുലൈമാൻ, എം. മാധവൻ, ബിജുമോൻ കുര്യൻ, എസ്.ഡി. ചന്ദ്രകുമാർ, ടി. ജയകുമാർ, ഇ.വി. തോമസ്, ആർ.എസ്. ഗോപകുമാർ, കെ. സുഭാഷ്, സുരേഷ്.
SHARE

സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച സംഘക്കൃഷി സമിതിക്കുള്ള പുരസ്കാരം (5 ലക്ഷം രൂപ) തൃശൂർ പള്ളിപ്പുറം ആലപ്പാട് പാടശേഖര സമിതിക്ക്. മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരം (2 ലക്ഷം രൂപ) ഇടുക്കി പാമ്പാടുംപാറ കളപ്പുരയ്ക്കൽ ബിജുമോൻ ആന്റണിക്കും മികച്ച തെങ്ങു കർഷകനുള്ള കേരകേസരി പുരസ്കാരം (2 ലക്ഷം രൂപ) പാലക്കാട് എലപ്പുള്ളി പൊക്കംതോട് വേലായുധനും സമ്മാനിക്കും. 35 വയസ്സിൽ താഴെയുള്ള മികച്ച കർഷകർക്കുള്ള യുവകർഷക പുരസ്കാരം (ഒരു ലക്ഷം രൂപ വീതം) ഹരിപ്പാട് ഠാണാപ്പടി പാലകുളങ്ങര മഠത്തിൽ വി. വാണിക്കും പാലക്കാട് മീനാക്ഷിപുരം രാമപ്പണ്ണെയിൽ ജ്ഞാനശരവണനും കരസ്ഥമാക്കി. 

മറ്റു പുരസ്കാരങ്ങൾ

മേഖല, പുരസ്കാരം, ജേതാവ്, സ്ഥലം എന്ന ക്രമത്തിൽ

 • പച്ചക്കറിക്കൃഷി – ഹരിത മിത്ര (ഒരു ലക്ഷം): ശുഭകേശൻ (കഞ്ഞിക്കുഴി, ആലപ്പുഴ). 
 • പുഷ്പക്കൃഷി – ഉദ്യാനശ്രേഷ്ഠ (ഒരു ലക്ഷം): സ്വപ്ന സുലൈമാൻ (സക്കറിയ വാർഡ്, ആലപ്പുഴ). 
 • പട്ടികജാതി–വർഗ കർഷകൻ– കർഷകജ്യോതി (ഒരു ലക്ഷം): എം.മാധവൻ (ഏറത്ത്, പത്തനംതിട്ട). 
 • കർഷക വനിത – കർഷകതിലകം (50,000 രൂപ): ബിൻസി ജയിംസ് (കുമളി, ഇടുക്കി), ഖദീജ മുഹമ്മദ് (മോഗ്രാൽ പുത്തൂർ, കാസർകോട്).
 • കർഷകത്തൊഴിലാളി–ശ്രമശക്തി (50,000 രൂപ): മുഹമ്മദ് ഹുസൈൻ (വലമ്പൂർ, മലപ്പുറം). 
 • കൃഷി ശാസ്ത്രജ്ഞൻ – കൃഷിവിജ്ഞാൻ (25,000 രൂപ): ഡോ.സി.ആർ. എൽസി (കാർഷിക സർവകലാശാല, തൃശൂർ).
 • നീർത്തട പദ്ധതി–ക്ഷോണി രത്ന (50,000 രൂപ): പായം പഞ്ചായത്ത്, കണ്ണൂർ. 
 • കൃഷി വകുപ്പിന്റെ മികച്ച ഫാം– ഹരിത കീർത്തി (15 ലക്ഷം): ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം, എറണാകുളം. 
 • സ്വകാര്യ ഫാം (2 ലക്ഷം): ബിജുമോൻ കുര്യൻ, മണ്ണാർക്കാട് സോഷ്യൽ സർവീസ് സൊസൈറ്റി, ഇടുക്കി. 
 • ജൈവകൃഷി നടത്തുന്ന മികച്ച ആദിവാസി ഊരുകൾ: പാലക്കാട് അട്ടപ്പാടി വല്ലുവെട്ടി ഊര് (3 ലക്ഷം), കണ്ണൂർ ആറളം ബ്ലോക്ക്–13 (2 ലക്ഷം).  
 • പൈതൃക വിത്തുവിളകളുടെ സംരക്ഷണം നടത്തുന്ന ആദിവാസി ഊര് (ഒരു ലക്ഷം): അട്ടപ്പാടി കുറക്കത്തിക്കല്ല് ഊര്. 
 • റസിൻഡന്റ്സ് അസോസിയേഷൻ (ഒരു ലക്ഷം): സമന്വയം റസിഡന്റ്സ് അസോസിയേഷൻ, ചേലേമ്പ്ര, മലപ്പുറം. 
 • ഹൈടെക് കൃഷി രീതികൾ അവലംബിക്കുന്ന കർഷകൻ (ഒരു ലക്ഷം): എസ്.ഡി.ചന്ദ്രകുമാർ (വെടിവച്ചാൻകോവിൽ, തിരുവനന്തപുരം).   
 • കൊമേഴ്സ്യൽ നഴ്സറി (ഒരു ലക്ഷം): ടി. ജയകുമാർ, ആത്മനിലയം, പാറശാല. 
 • സ്കൂൾ വിദ്യാർഥി (10,000 രൂപ): അതുൽ എസ്. വിൻസന്റ് (തേജസ്, കുളത്തൂർ, തിരുവനന്തപുരം). 
 • കോളജ് കർഷക പ്രതിഭ (25,000 രൂപ): സ്വരൂപ് കെ. രവീന്ദ്രൻ (കണ്ണമ്പ്ര, പാലക്കാട്).
 • ജൈവ കർഷകൻ (ഒരു ലക്ഷം): ഇ.വി.തോമസ് (കൊന്നത്തടി, ഇടുക്കി). 
 • തേനീച്ചക്കർഷകൻ (ഒരു ലക്ഷം): ആർ.എസ്.ഗോപകുമാർ (കടയ്ക്കൽ, കൊല്ലം). 
 • കാർഷികോൽപന്ന സംഭരണ, വിപണനം (ഒരു ലക്ഷം): വടകര കോക്കനട്ട് ഫാർമേഴ്സ് കമ്പനി. 
 • കയറ്റുമതി കർഷകൻ (ഒരു ലക്ഷം): കെ.സുഭാഷ് (തളിപ്പറമ്പ്, കണ്ണൂർ). 
 • ചക്ക സംരംഭകൻ (50,000 രൂപ): ബിജു ജോസഫ് (അങ്കമാലി, എറണാകുളം). 
 • മികച്ച കണ്ടെത്തലുകൾ (ഒരു ലക്ഷം): സുരേഷ് (നിലമ്പൂർ, മലപ്പുറം).
 • കൂൺ കർഷകൻ (50,000 രൂപ): ഉഷ കൃഷ്ണൻ (നീർക്കുഴി, എറണാകുളം). 
 • ജൈവകൃഷി വ്യാപിപ്പിക്കുന്ന നിയോജകമണ്ഡലം (15 ലക്ഷം): ചേലക്കര (തൃശൂർ), രണ്ടാം സ്ഥാനം (10 ലക്ഷം): ഏറനാട്, മലപ്പുറം.
award-bincy
കർഷകതിലകം: ബിൻസി ജയിംസ്

പച്ചക്കറി മേഖലയിലെ പുരസ്കാരങ്ങൾ

 • വിദ്യാർഥികൾ: ശിഖ ലുബ്ന (50,000 രൂപ) അസംപ്ഷൻ യുപിഎസ്, വയനാട്, റോണ റെജി (25,000 രൂപ): സെന്റ് മേരീസ് സ്കൂൾ, അങ്ങാടിപ്പുറം, മലപ്പുറം.
 • വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ഹോളി ക്യൂൻ സ്കൂൾ, രാജകുമാരി, ഇടുക്കി (75,000 രൂപ), സെന്റ് തോമസ് സ്കൂൾ, മരങ്ങാട്ടുപിള്ളി, കോട്ടയം (50,000 രൂപ).
 • മികച്ച അധ്യാപകൻ (50,000 രൂപ): വി.റസാഖ് (പികെഎച്ച്എംഒ സ്കൂൾ, പാലക്കാട്), കെ.പത്മനാഭൻ (25,000 രൂപ). 
 • വിദ്യാഭ്യാസ സ്ഥാപന മേധാവി (50,000 രൂപ): ബ്രിജേഷ് ബാലകൃഷ്ണൻ (ഗവ.വിഎച്ച്എസ്എസ്, രാജകുമാരി), സാബു പുല്ലാട് (25,000 രൂപ) സിഎംഎസ് സ്കൂൾ, വെച്ചൂച്ചിറ, പത്തനംതിട്ട). 
 • വാണിജ്യാടിസ്ഥാനത്തിലുള്ള ക്ലസ്റ്റർ (50,000 രൂപ): ഗ്രാമശ്രീ എ ഗ്രേഡ് ക്ലസ്റ്റർ വെൺമണി, ആലപ്പുഴ, അതുല്യ വെജിറ്റബിൾ ക്ലസ്റ്റർ (25,000 രൂപ) മരങ്ങാട്ടുപിള്ളി, കോട്ടയം. 
 • പൊതുമേഖലാ സ്ഥാപനം (50,000 രൂപ): ബാലരാമപുരം സർവീസ് കോ–ഓപ്പറേറ്റീവ് ബാങ്ക്, വണ്ടൻമേട് പൊലീസ് സ്റ്റേഷൻ (25,000 രൂപ) ഇടുക്കി. 
 • സ്വകാര്യ സ്ഥാപനം (50,000 രൂപ): എംജിഎം ബഥനി ശാന്തിഭവൻ, പത്തനംതിട്ട, നവജീവൻ ട്രസ്റ്റ് (25,000 രൂപ) വില്ലൂന്നി, കോട്ടയം.
 • പച്ചക്കറി കർഷകൻ (50,000 രൂപ): ഡി.രത്നാകരൻ (താമരക്കുളം, ആലപ്പുഴ), എ.ജെ.ജോർജ് (25,000 രൂപ), പെരിങ്ങനം, തൃശൂർ. 
 • മട്ടുപ്പാവ് കൃഷി (50,000 രൂപ): സുമ നരേന്ദ്ര (കരുവാറ്റ, പത്തനംതിട്ട), എ.വി.ധനഞ്ജയൻ (25,000 രൂപ) പയ്യന്നൂർ, കണ്ണൂർ.
 • റസിഡന്റ്സ് അസോസിയേഷൻ: കൽപക ഗാർഡൻസ്, എറണാകുളം (50,000 രൂപ), നോർത്ത് ചൊവ്വ റസിഡന്റ്സ് അസോസിയേഷൻ, കണ്ണൂർ (25,000 രൂപ).
 • ട്രൈബൽ ക്ലസ്റ്റർ (50,000 രൂപ): തടങ്കലങ്കാരി, കണ്ണൂർ. 
 • ഓണത്തിന് ഒരു മുറം പച്ചക്കറി (ഒരു ലക്ഷം) എം.അനീസ, ഈരാറ്റുപേട്ട, കോട്ടയം, സുൽഹത്ത് മൊയ്തീൻ (50,000 രൂപ) കാട്ടുപറമ്പിൽ ഹൗസ്, എറണാകുളം.
award-youth
മികച്ച യുവകർഷകൻ: ജെ. ജ്ഞാനശരവണൻ

യുവകർഷകൻ എംബിഎക്കാരൻ

മികച്ച യുവകർഷകനുള്ള അവാർഡ് നേടിയ ജെ. ജ്ഞാനശരവണൻ (33) എംബിഎ ബിരുദധാരിയാണ്. 8 വർഷം ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷമാണു നാട്ടിലെത്തി ജൈവകൃഷിയി തുടങ്ങിയത്. അച്ഛൻ ജഗദീഷ് കൗണ്ടർ 2016 ൽ സംസ്ഥാന സർക്കാരിന്റെ കേരകേസരി അവാർഡ് നേടിയിട്ടുണ്ട്. സ്വന്തം പേരിലുള്ള അഞ്ചര ഏക്കർ സ്ഥലത്തിനൊപ്പം കുടുംബത്തിലെ 31 ഏക്കറിൽ പച്ചക്കറിയും തെങ്ങും കൃഷി ചെയ്യുന്നു. 26 പശുക്കളും 4 കാളകളും 15 നാടൻ കോഴികളുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA