ADVERTISEMENT

വില നിയന്ത്രിക്കാൻ കേന്ദ്രം 11,000 ടൺ ഉള്ളി തുർക്കിയിൽ നിന്നു ഇറക്കുമതി ചെയ്യും. ഡൽഹി സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എംഎംടിസി കേന്ദ്രത്തിനുവേണ്ടി ഇറക്കുമതി ഓർഡർ നൽകി. അടുത്തമാസം എത്തും. ഈജിപ്തിൽനിന്നുള്ള 6,090 ടൺ ഇറക്കുമതിക്കു പിന്നാലെയാണിത്.  ഈ മാസം രണ്ടാം ആഴ്ച മുംബൈയിൽ എത്തും. 

ഇതു മുംബൈ ഒഴികെയുള്ള സ്ഥലങ്ങളിൽ 52–55 രൂപയ്ക്കും ഡൽഹി ഒഴികെയുള്ള സ്ഥലങ്ങളിൽ 60 രൂപയ്ക്കും സംസ്ഥാന സർക്കാരുകൾക്കു വിതരണം ചെയ്യും. 

പ്രധാന നഗരങ്ങളിൽ വില കിലോഗ്രാമിന് 75–120 ആയതോടെ കഴിഞ്ഞ മാസം 1.2 ലക്ഷം ടൺ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. മൊത്തവ്യാപാരികളുടെ കയറ്റുമതി അനിശ്ചിത കാലത്തേക്കു തടയുകയും സ്റ്റോക്കിനു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. വില നിരീക്ഷിക്കാൻ കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്. സെക്രട്ടറിതല സമിതിയും നിരീക്ഷിച്ചുവരുന്നു.

കേന്ദ്രസർക്കാർ കണക്കുപ്രകാരം ഡൽഹിയിൽ ഉള്ളിക്കു കിലോഗ്രാമിന് 76 രൂപയാണ്. മുംബൈ: 82 രൂപ, കൊൽക്കത്ത: 90 രൂപ, ചെന്നൈ: 80 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com