ഡ്രോൺ ജൈവവളങ്ങളും ജൈവകീടനാശിനികളും തളിക്കാൻ മാത്രം

HIGHLIGHTS
  • രാസ കീടനാശിനികൾ തളിക്കുന്നതിന് കൂടുതൽ പഠനം ആവശ്യമാണ്
drone
SHARE

ഡ്രോൺ ഉപയോഗിച്ച് രാസകീടനാശിനികൾ തളിക്കാൻ പാടില്ലെന്ന് കാർഷിക സർവകലാശാല. നിലവിൽ ജൈവ കീടനാശിനികളും സൂക്ഷ്മ മൂലകങ്ങളും തളിക്കാൻ മാത്രമോ ഡ്രോണിന് അനുമതിയുള്ളൂവെന്ന് കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ. പി. ഇന്ദിരാദേവി അറിയിച്ചു. 

രാസ കീടനാശിനികൾ തളിക്കുന്നതിന് കൂടുതൽ പഠനം ആവശ്യമാണ്. അതുകൊണ്ടുതന്നെ കൃത്യമായ നിർദേശമില്ലാതെ ഡ്രോൺ ഉപയോഗിക്കാൻ പാടില്ല. മാത്രമല്ല, തളിക്കുന്ന ലായനിയുടെ ഗാഢത, തളിക്കുന്നതിലെ കൃത്യത,  കീടനാശിനിയുമായി ഡ്രോൺ പറക്കുന്ന ഉയരം എന്നിവ അടിസ്ഥാനമാക്കിയുള്ള പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജൈവകീടനാശിനി തളിക്കുന്നതിന് കാർഷിക സർവകലാശാല അനുമതി നൽകിയതെന്നും അവർ പറ‍ഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA