ADVERTISEMENT

രാജ്യത്തെ പ്രമുഖ ഉള്ളി ഉൽപാദനകേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് മേഖലയിൽ വിളവെടുപ്പ് ആരംഭിച്ചതോടെ വില കുറ​ഞ്ഞുതുടങ്ങി. ഇറക്കുമതി സവാളയും വിപണിയിലെത്തിക്കഴിഞ്ഞു. കർണാടകയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ കിലോഗ്രാമിന്  80 രൂപയിലേക്ക് വില  താഴ്ന്നു. കഴിഞ്ഞയാഴ്ച ഇത് 100-150 രൂപയായിരുന്നു. 

മഹാരാഷ്ട്രയിൽ ചില്ലറ വിപണിയിലും സവാളവില താഴ്ന്നുതുടങ്ങി. മികച്ചയിനത്തിന് മുംബൈ നഗരത്തിൽ 140 രൂപ വരെ ഈടാക്കിയപ്പോൾ നിലവാരം കുറഞ്ഞവയ്ക്ക് 80 രൂപയായി. 

ചെന്നൈയിലും ഉള്ളിവില താഴുന്നു. ഗുണനിലവാരുമുള്ള സവാളയ്ക്ക് കിലോഗ്രാമിന്  130 രൂപയാണു മൊത്തക്കച്ചവട കേന്ദ്രങ്ങളിലെ വില.  ഏതാനും ദിവസം മുൻപ് ഇത് 200 രൂപയായിരുന്നു.  ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നെത്തുന്ന വലുപ്പം കുറഞ്ഞ ഉള്ളിക്ക് 60 മുതൽ 70 രൂപ മാത്രം.  ഒരാഴ്ചയ്ക്കുള്ളിൽ ഉള്ളിവില സാധാരണ നിലയിലായേക്കുമെന്നാണ് മൊത്തവ്യാപാരികളുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com