ADVERTISEMENT
മത്സ്യബന്ധനം വരുമാനവും വിനോദവും പകുന്ന മേഖലയാണ്. ഓരോ പ്രദേശത്തും ആ പ്രദേശത്തിന്റെ പ്രത്യേകതകൾ കോർത്തിണക്കിയുള്ള മത്സ്യബന്ധന രീതികളുണ്ടാകും. നമ്മുടെ നാട്ടിൽത്തന്നെ ഒട്ടേറെ മത്സ്യബന്ധന മാർഗങ്ങളുണ്ടല്ലോ. ഇവിടെയൊന്നും പ്രചാരമില്ലാത്ത ഒരു മത്സ്യബന്ധനരീതിയാണ് തായ്‌ലൻഡിലെ മത്സ്യത്തൊഴിലാളികൾ സ്വീകരിക്കുക. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യങ്ങളെ പിടിക്കാൻ അവർ പ്രധാനമായും ഉപയോഗിക്കുക മത്സ്യക്കൊതിയന്മാരായ നീർക്കാക്കകളെയാണ്. നീർക്കാക്കകളുടെ കാലിലോ കഴുത്തിലോ കയർ കെട്ടി ജലാശയത്തിലേക്ക് വിടും. അവർ വലിയ മത്സ്യങ്ങളെ പിടിക്കുമ്പോൾ നീളമുള്ള ദണ്ഡിൽ ഘടിപ്പിച്ചിരിക്കുന്ന വല ഉപയോഗിച്ച് വള്ളത്തിലേക്ക് വലിച്ചെടുക്കും. ഇത്തരത്തിൽ ഒരു വള്ളത്തിൽ ഇരുപതിലധികം നീർക്കാക്കളെ കെട്ടിയാണ് അവർ മത്സ്യബന്ധനത്തിനിറങ്ങുക. തായ്‌ലൻഡിൽനിന്നുള്ള രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ വിഡിയോ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com