ടാപ്പിങ് പരിശീലനകേന്ദ്രത്തിൽ ടാപ്പിങ് പരിശീലനം

HIGHLIGHTS
  • പരിശീലനം 2019 ഡിസംബർ 30 മുതൽ
rubber-tapping
SHARE

റബർ ബോർഡിന്റെ ചങ്ങനാശേരി റീജിയണൽ ഓഫീസിനു കീഴിൽ അമയന്നൂർ റബറുൽപാദകസംഘത്തിൽ പ്രവർത്തിക്കുന്ന റബർ ടാപ്പിങ് പരിശീലന കേന്ദ്രത്തിൽ അടുത്ത ബാച്ചിനുള്ള പരിശീലനം 2019 ഡിസംബർ 30 മുതൽ ആരംഭിക്കുന്നു. മുപ്പതു ദിവസം നീണ്ടു നിൽക്കുന്ന ഈ ടാപ്പിങ് പരിശീലന പരിപാടിയിൽ സ്വന്തമായി ടാപ്പുചെയ്യാൻ ആഗ്രഹിക്കുന്ന റബ്ബർ കർഷകർക്കും പങ്കെടുക്കാം. പരിശീലനം തൃപ്തികരമായി പൂർത്തിയാക്കുന്നവർക്ക് റബർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഡിസംബർ 30ന് രാവിലെ ഒമ്പതുമണിക്ക് തിരിച്ചറിയൽ രേഖകളുമായി പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 04812421532 എന്ന നമ്പരിൽ ബന്ധപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA