റബർ ബോര്‍ഡില്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

HIGHLIGHTS
  • ഇന്റർവ്യൂ ജനുവരി 20 രാവിലെ 10ന്
walk-in-interview
SHARE

റബർ ബോര്‍ഡിലെ ഇലക്ട്രോണിക് ഡേറ്റ പ്രോസസിങ് ഡിവിഷനില്‍ പ്രോഗ്രാമറായി താൽകാലികാടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ക്ക് എൻജിനീയറിങ് (കംപ്യൂട്ടര്‍/ഐടി) ബിരുദം അഥവാ എംസിഎ ബിരുദം ഉണ്ടായിരിക്കണം. കോട്ടയത്തുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകര്‍ക്ക് 2020 ജനുവരി 10ന് 28 വയസ് കഴിയാന്‍ പാടില്ല. താൽപര്യമുള്ളവര്‍ 2020 ജനുവരി 20ന് രാവിലെ 10ന് കോട്ടയത്തുള്ള റബർ ബോര്‍ഡിന്‍റെ കേന്ദ്ര ഓഫീസില്‍ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെക്രട്ടറി മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.org.in സന്ദര്‍ശിക്കുക. ഫോണ്‍ : 0481 2301231

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA