ADVERTISEMENT

കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡ് താഴെ പറയുന്ന അവാര്‍ഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

  • കിഴക്ക്, വടക്കുകിഴക്ക് മേഖലയിലെ മികച്ച വന്‍കിട, ചെറുകിട നാളികേര കർഷകർ.
  • പരമ്പരാഗത രീതിയില്‍ (തളപ്പ് ഉപയോഗിച്ച്) തെങ്ങു കയറുന്ന മികച്ച പുരുഷ, വനിത തൊഴിലാളികള്‍.
  • മികച്ച നീര ടെക്നീഷ്യന്‍.
  • മികച്ച ഗവണ്‍മെന്‍റിതര സംഘടന അല്ലെങ്കില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മികച്ച സഹകരണ സംഘം.
  • നാളികേരം സംസ്കരിച്ച് പാരമ്പര്യേതര ഭക്ഷ്യവിഭവങ്ങള്‍ നിർമിക്കുന്ന മികച്ച സംരംഭകര്‍.

പൂരിപ്പിച്ച നിര്‍ദ്ദിഷ്ഠ അപേക്ഷകള്‍ അനുബന്ധ രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം നാളികേര വികസന ബോര്‍ഡിന്‍റെ കൊച്ചിയിലുള്ള ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി 2020 ജനുവരി 30.

വിശദ വിവരങ്ങളും അപേക്ഷാ ഫോമും ബോര്‍ഡിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ബോര്‍ഡിന്‍റെ ഓഫീസുകളില്‍നിന്ന് ഇവ ലഭിക്കും. അപേക്ഷകള്‍ അയച്ച ശേഷം cdbpub@gmail.com, cdbkochi@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളിലേക്ക് ആ വിവരം മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com