ADVERTISEMENT

റബര്‍മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങളെയും അവയുടെ നിയന്ത്രണ മാര്‍ഗങ്ങളെയും കുറിച്ചറിയാന്‍ റബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം.  ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ക്ക്  2020 ജനുവരി  15 ബുധനാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍  ഡോ. ഷാജി ഫിലിപ് ഫോണിലൂടെ മറുപടി പറയും. കോള്‍ സെന്‍റര്‍ നമ്പര്‍ 04812576622.  

ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ റബര്‍ മരങ്ങള്‍ തളിരിടുമ്പോള്‍ പൊടിക്കുമിള്‍ പോലുള്ള രോഗങ്ങള്‍ വ്യാപകമാകുന്നത് സാധാരണമാണ്.  ഉയര്‍ന്ന പ്രദേശങ്ങളില്‍ പൊതുവെ കാണപ്പെടുന്ന മുടല്‍മഞ്ഞും തണുത്ത കാലാവസ്ഥയും ഇത്തരം രോഗങ്ങള്‍ പടരാന്‍ ഇടയാക്കും.  രോഗങ്ങളെക്കുറിച്ചും പ്രതിരോധമാർഗങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നാല്‍  വളരെ ഫലപ്രദമായി ഇവയെ നിയന്ത്രിക്കാന്‍ കഴിയും.  രോഗങ്ങളെ യഥാസമയം തിരിച്ചറിയാനും പ്രതിവിധികള്‍ മനസിലാക്കാനും വാട്‌സാപ് (നമ്പര്‍ 9496333117), റബര്‍ ക്ലിനിക് സംവിധാനങ്ങളും റബ്ബര്‍ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

റബര്‍ബോര്‍ഡ് കോള്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com