ADVERTISEMENT

പൊലീസ് സ്റ്റേഷൻ വളപ്പിൽ പച്ചക്കറി കൃഷി ചെയ്ത് മാതൃകയാകുകയാണ് പത്തനംതിട്ട കൊടുമൺ ജനമൈത്രി പൊലീസ്. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് കൃഷി ചെയ്ത് വിളവ് നേടിയത്. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 41000 രൂപ മുടക്കിയാണ് പദ്ധതിക്ക് രൂപം നൽകിയത്. ഏകദേശം 250 ഗ്രോബാഗുകളിൽ പച്ചക്കറി തൈകൾ നട്ടു. സ്റ്റേഷന്റെ മട്ടുപ്പാവിലും മുറ്റത്തും ഉപയോഗശൂന്യമായ സ്ഥലത്തുമായിരുന്നു കൃഷി.

കാബേജ്, കോളിഫ്ലവർ, കാരറ്റ്, വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയ എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്തുവരുന്നു. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആർ.എസ്. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ എസ്. ആദില, സിഐ എസ്. ശ്രീകുമാർ, എസ്ഐ കെ. ബൈജു, സിവിൽ പൊലീസ് ഓഫിസർമാരായ അലക്സ് കുട്ടി, ഹരിലാൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com