ADVERTISEMENT

കന്നുകാലികളെ കയറൂരി വിടുന്ന ഉടമകൾക്കെതിരെ നടപടിയുമായി പൊലീസ്. അതിരപ്പിള്ളി ആനമല പാതയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം അപകടങ്ങൾ പെരുകിയ സാഹചര്യത്തിലാണ് നടപടി. തുമ്പൂർമുഴി മുതൽ പുളിയിലപ്പാറ വരെയുള്ള 30 കിലോമീറ്റർ ദൂരത്തിലാണ് അഴിച്ച് വിട്ട് വളർത്തുന്ന കാലികൾ അപകടമുണ്ടാക്കുന്നത്.

വാഹനങ്ങൾ തട്ടി ജീവൻ നഷ്ടപ്പെടുന്ന കാലികളുടെ ഉടമകൾ രംഗത്ത് വരാറില്ല. ചത്ത മൃഗങ്ങളെ ഉടമകൾ നീക്കം ചെയ്യാത്തതും തലവേദനയാകാറുണ്ട്. കാലടി പ്ലാന്റേഷൻ ഭാഗങ്ങളിൽനിന്ന് കന്നുകാലികൾ കൂട്ടമായിട്ടാണ് വെറ്റിലപ്പാറ പാലം കടന്ന് എത്തുന്നത്. ഇവ കൃഷി നശിപ്പിക്കാറുമുണ്ട്. അഴിച്ചുവിട്ട് വളർത്തുന്ന മൃഗങ്ങളുടെ ഉടമകളുടെ വിവരം ശേഖരിച്ച് പൊലീസ് രേഖാമൂലം അറിയിപ്പും താക്കീതും നൽകി. ചിക്ലായി ഭാഗത്ത് 12 കന്നുകാലി ഉടമകൾക്കാണ് അറിയിപ്പ് നൽകിയത്. വരും ദിവസങ്ങളിൽ ബാക്കി ഭാഗങ്ങളിലുള്ളവർക്ക് കൂടി മുന്നറിയിപ്പ് നൽകുമെന്ന് എസ്‌ഐ പി.ഡി. അനിൽകുമാർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com