ADVERTISEMENT
പുലരിയില്‍ സുഗന്ധം പരത്തി ഗന്ധകശാല നെല്ല് ശ്രദ്ധേയമാകുന്നു. കൊടുമൺ ഐക്കാട് ചേന്നങ്കര പാടശേഖരത്ത് രാവിലെ എത്തിയാല്‍ നല്ല സുഗന്ധമാണ്. വയനാട്ടില്‍ പ്രശക്തിയാര്‍ജിച്ച ഗന്ധകശാല നെല്ല് കതിരണിഞ്ഞ് നില്‍ക്കുന്ന സുഗന്ധമാണ് പ്രദേശങ്ങളിലാകെ പരക്കുന്നത്. രാവിലെ മാത്രമാണ് നെല്ലിനു സുഗന്ധം. കതിര്‍ പോളവിരിയുന്ന സമയത്ത് മാത്രമാണ് സുഗന്ധം പരക്കുന്നത്. പിന്നീട് ഇല്ലാതാകും. ബിരിയാണി അരിയുടെ ഉപയോഗത്തിനായാണ് ഗന്ധകശാല നെല്ല് കൂടുതലായും കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ ചേന്നങ്കര പാടശേഖരത്ത് 2 സ്ഥലങ്ങളിലായി ഒരേക്കര്‍ സ്ഥലത്താണ് നെല്ല് കൃഷി ചെയ്തിട്ടുള്ളത്. ഇതിനുള്ള വിത്ത് വയനാട്ടില്‍നിന്ന് എത്തിച്ചു. പത്തനംതിട്ട ജില്ലയില്‍ മറ്റൊരിടത്തും ഇത്തരത്തിലുള്ള നെല്ല് കൃഷി ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. വളർച്ചാ കാലം 160 ദിവസം, സാധാരണ നെല്ലിനെ അപേക്ഷിച്ച് ഉയരം കൂടുതൽ തുടങ്ങിയവ ഗന്ധകശാല നെല്ലിന്റെ പ്രത്യേകതകളാണ്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇപ്പോഴത്തെ കൃഷി. അടുത്ത തവണ കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്ത് ഉപയോഗപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം. ഇതിനു മുന്‍പ് പഞ്ചായത്തില്‍ ഈ ഇനം കൃഷി ചെയ്തിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com