ADVERTISEMENT

2020ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് 2020ലാണ് മന്ത്രിയുടെ പ്രഖ്യാപനം. മത്സരാധിഷ്ഠിത കാർഷിക രംഗമുണ്ടാകുകയെന്നതാണ് സർക്കാരിന്റെ പ്രതീക്ഷ. കൃഷിക്കാർക്കു വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ടായി. 20 ലക്ഷം കർഷകർക്ക് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉഥാൻ മഹാഭിയാൻ(പിഎം കുസും) പ്രവർത്തനം വിപുലമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി.

കർഷകർക്കായുള്ള മറ്റ് മുഖ്യ പ്രഖ്യാപനങ്ങൾ

∙ കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്ക് പദ്ധതി.

∙ തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും.

∙ കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്ക് പദ്ധതി.

∙ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 കര്‍മ പദ്ധതികള്‍

∙ ട്രെയിനുകളില്‍ കര്‍ഷകര്‍ക്ക് പ്രത്യേക ബോഗികള്‍; കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ട് പോകാന്‍ പ്രത്യേക സംവിധാനം.

∙ കാർഷികോൽപ്പന്നങ്ങൾ കയറ്റി അയക്കാൻ കിസാൻ ഉഡാൻ വിമാനം.

∙ കർഷകർക്ക് അതിവേഗം ഉൽപന്നങ്ങൾ അയയ്ക്കാൻ കിസാൻ റെയിൽ പദ്ധതി

∙ മൽസ്യ ഉൽപാദനം 2022–23 ൽ 2200 ലക്ഷം ടണ്ണാക്കി ഉയർത്തും.

∙ഫുഡ് കോർപറേഷനും വെയർഹൗസിങ് കോർപറേഷനും കൈവശമുള്ള ഭൂമിയിൽ വെയർഹൗസുകൾ ആരംഭിക്കും.

∙ ക്ഷീരോത്പാദനം 2021ല്‍ 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തും

∙കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നടപ്പാക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com