sections
MORE

കേരള ബജറ്റ് 2020: കർഷകർക്ക് കാര്യമായ നേട്ടമില്ല

budget
SHARE

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കാർഷികമേഖലയ്ക്ക് തലോടലുണ്ടെങ്കിലും കർഷകർക്ക് കാര്യമായി പ്രയോജനം ലഭിക്കുന്ന പദ്ധതികളില്ല. കാർഷികമേഖലയിലെ പ്രധാന പദ്ധതികൾ ചുവടെ, 

നാളികേരം

 • 2020–21ൽ വാർഡ് ഒന്നിന് 75 തെങ്ങിൻ തൈകൾ വീതം വിതരണം ചെയ്യും. 
 • 40 സഹകരണ സംഘങ്ങൾക്ക് 90 ശതമാനം സബ്‌സിഡിയിൽ ചകിരി മില്ലുകൾ തുടങ്ങാൻ സഹായം.
 • വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് 25% സബ്‌സിഡി. നാളികേര പ്രൊഡ്യൂസർ കമ്പനികൾക്കും ഇത് ബാധകം.
 • നാളികേരത്തിന്റെ വില കർഷകർക്ക് ഓൺലൈനായി ലഭിക്കും.

പച്ചക്കറി മേഖലയ്ക്ക് 500 കോടി

 • നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയായ ജീവനിക്ക് 18 കോടി രൂപ. 
 • വിഎഫ്‌പിസികെയ്ക്ക് പച്ചക്കറിക്കായി ഏഴു കോടി രൂപ.
 • തദ്ദേശ സ്ഥാപനങ്ങൾ, വിഎഫ്‌പിസികെ, കൃഷി വകുപ്പ് എന്നീ ഏജൻസികൾ മുഖേന പച്ചക്കറി മേഖലയിൽ 500 കോടി രൂപ നിക്ഷേപിക്കും.
 • വാഴക്കുളത്തെ പൈനാപ്പിൾ സംസ്കരണ കേന്ദ്രത്തിന് മൂന്നു കോടി രൂപ.
 • പഴം, പച്ചക്കറി തുടങ്ങിയവയുടെ വിതരണത്തിന് ഊബർ മാതൃകയിലുള്ള പ്ലാറ്റ്ഫോം.

നെൽകൃഷിക്ക് 118 കോടി

 • 5500 രൂപ ഹെക്ടറിന് സബ്‌സിഡിയായി കൃഷി വകുപ്പ് നൽകും.
 • കോൾ മേഖലയിൽ ഇരിപ്പൂ കൃഷിക്ക് 2 കോടി രൂപ. ഇതിനായി ഓപ്പറേഷൻ ഡബിൾ കോൾ പദ്ധതി.
 • തരിശുരഹിത ഗ്രാമങ്ങളുടെ എണ്ണം 26ൽ നിൽനിന്ന് 2020–21ൽ 152 ആകുമെന്ന് പ്രതീക്ഷ.

അടങ്കൽ തുക 764 കോടി രൂപ

 • മറ്റ് ഏജൻസികളേക്കൂടി പരിഗണിച്ചാൽ കാർഷിക മേഖലയിൽ 2000 കോടി രൂപയോളം ചെലവഴിക്കപ്പെടുമെന്ന് പ്രതീക്ഷ.
 • മാർക്കറ്റിങ് സംവിധാനങ്ങൾക്ക് 52 കോടി രൂപ.
 • വിള ഇൻഷുറൻസിന് 20 കോടി രൂപ.
 • സോയിൽ കാർഡ് പദ്ധതിക്ക് 28 കോടി രൂപ.
 • മണ്ണു–ജല സംരക്ഷണപ്രവർത്തനങ്ങൾക്ക് 94 കോടി രൂപ.

സംയോജിത റൈസ് പാർക്കും റബർ പാർക്കും

 • വ്യവസായ വകുപ്പിന്റെ രണ്ട് റൈസ് പാർക്കിന് 20 കോടി. 
 • റബർ പാർക്ക് ഈ വർഷം സ്ഥാപിക്കും. ഒന്നാം ഘട്ടം വെള്ളൂർ ന്യൂസ് പ്രിന്റിലെ 500 ഏക്കറിൽ.

മൃഗപരിപാലനത്തിന് 422 കോടി രൂപ

 • മൃഗപരിപാലനത്തിന് 422 കോടി രൂപയാണ് അടങ്കൽ തുക. ഇതിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 54 കോടി രൂപയും വെറ്ററിനറി സർവകലാശാലയ്ക്ക് 75 കോടി രൂപയും.
 • വാണിജ്യാടിസ്ഥാനത്തിലുള്ള ഡയറി ഫാമുകൾക്കും മിൽക്ക് ഷെഡ് പദ്ധതിക്കുമായി 40 കോടി രൂപ.
 • ഡയറി സംഘങ്ങൾക്ക് 20 കോടി രൂപയുടെ സഹായം.
 • കാലിത്തീറ്റ സബ്‌സിഡിക്ക് 15 കോടി രൂപ.

സൂക്ഷ്മ കണികാ ജലസേചനത്തിന് 14 കോടി രൂപ

 • 14 ജില്ലകളിലും 50 ഏക്കർ വീതം സംയോജിത സാമൂഹ്യ സൂക്ഷ്മ കണികാ ജലസേചന പദ്ധതിക്ക് 14 കോടി രൂപ.
 • ജലസേചനത്തിന് ആകെ 864 കോടി രൂപ. 
 • ജലസേചന പദ്ധതികളുടെ മുടങ്ങിക്കിടക്കുന്ന ബില്ലുകൾ നൽകാൻ 230 കോടി രൂപ.
 • അന്തർ സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട കബനി തടം, ഭവാനി തടം, പമ്പാ തടം എന്നിവിടങ്ങളിലെ പദ്ധതികൾക്ക് 61 കോടി രൂപ.
 • പുതിയ സ്കീം അട്ടപ്പാടി വാലി ഇറിഗേഷൻ.

കയർ വ്യവസായം അധുനീകരിക്കും

 • കയറിന്റെ മൾച്ചിങ് ഷീറ്റ് നിർമിക്കുന്നതിനുള്ള ഫാക്ടറി കയർ ഫെഡ് തുടങ്ങും.
 • കയർ കോമ്പോസിറ്റ് ഫാക്ടറിയിൽനിന്ന് മൂന്നു തരം കയർ ഉൽപന്നങ്ങൾ.
 • ഡച്ച് പ്ലാന്റിൻ എന്ന ബഹുരാഷ്‌ട്ര കമ്പനി വാളയാറിൽ ചകിരിച്ചോർ സംസ്കരണ ഫാക്ടറി ആരംഭിക്കും.
 • ചകിരിച്ചോർ ഇനോക്കുലം ഇന്ത്യൻ നഗരങ്ങളിൽ ലഭ്യമാക്കാൻ കയർഫെഡ്. സാങ്കേതികവിദ്യ എൻസിആർഎംഐയുടേത്.
 • ജിയോ ടെക്സ്റ്റയിൽസ് സപ്ലൈക്ക് 25 സ്റ്റാർട്ടപ്പുകൾ.
 • യന്ത്രവൽകൃത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിദിനം 600 രൂപ ഉറപ്പുവരുത്തും.
 • കയർ മേഖലയ്ക്ക് 112 കോടി രൂപ. പുറമേ 130 കോടി രൂപ എൻസിഡിസി സഹായത്തോടെ ചെലവഴിക്കും.
 • കയർ ക്ലസ്റ്ററുകൾ ആരംഭിക്കാൻ 50 കോടി രൂപ കയർ ബോർഡിൽനിന്നു പ്രതീക്ഷിക്കുന്നു.
 • ചെറുകിട ഉൽപാദകരുടെ കുടിശിക ഒറ്റത്തവണ തീർപ്പാക്കാനും ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പെൻഷൻ ഫണ്ട് ഡെപ്പോസിറ്റ്, വൈദ്യുതി കുടിശിക എന്നിവയ്ക്കായി 25 കോടി രൂപ.

കശുവണ്ടിക്ക് 135 കോടി രൂപ

 • 1970കളിൽ ഏറ്റെടുത്ത ഫാക്ടറികളുടെ ഉടമസ്ഥർക്ക് വില നൽകാൻ 20 കോടി രൂപ.
 • സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പലിശ സബ്‌സിഡിക്ക് 20 കോടി രൂപ.
 • ഗ്രാറ്റുവിറ്റി കുടിശികയ്ക്ക് 20 കോടി രൂപ.
 • കാഷ്യു ബോർഡിന് 50 കോടി രൂപ.
 • കേർപ്പറേഷന്റെയും കാപ്പക്സിന്റെയും നവീകരണത്തിന് 20 കോടി രൂപ.
 • കശുവണ്ടി കൃഷിക്ക് 5 കോടി രൂപ.
 • കശുവണ്ടി പരിപ്പിന്റെ വിപണിയിൽ കാഷ്യു ബോർഡ് ഇടപെടും.

വയനാട് പാക്കേജും ബ്രാൻഡഡ് കാപ്പിയും

 • മലബാർ കാപ്പിക്കും കാർബൺ ന്യൂട്രൽ വയനാട് പദ്ധതിക്കും 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
 • കിൻഫ്രയുടെ 100 ഏക്കറിൽ 150 കോടി രൂപയുടെ മെഗാ ഫുഡ് പാർക്ക് 2020–21ൽ നിർമാണം ആരംഭിക്കും. ബ്രാൻഡഡ് കാപ്പിയുടെയും പഴവർഗങ്ങളുടെയും പൊതു സംസ്കരണ സംവിധാനങ്ങൾ ഇവിടെയായിരിക്കും.
 • കാപ്പി  പ്ലാന്റേഷൻ  മേഖലെയ  സൂക്ഷ്മ പ്രദേശങ്ങളായി  തരംതിരിക്കുക,  ഉചിതമായ പരിപാലന  രീതികൾ  ഉറപ്പുവരുത്തുക, പ്രൊഡ്യൂസർ  സംഘങ്ങൾക്കു  രൂപം  നൽകുക എന്നിവയ്ക്കായി  കൃഷി  വകുപ്പിന് 13  കോടി രൂപ.
 • കാപ്പിക്ക് ഡ്രിപ് ഇറിഗേഷനായി 10 കോടി രൂപ. കൂടാതെ സൂക്ഷ്മ ജലസേചന പദ്ധതിയിൽ 4 കോടി രൂപയുമുണ്ട്.
 • കാർബൺ എമിഷൻ കുറയ്ക്കാൻ 6500 ഹെക്ടറിൽ മുള വച്ചുപിടിപ്പിക്കും. 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കും.
 • എക്കോ ടൂറിസം വികസനത്തിന് 5 കോടി രൂപ.
 • വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് കൂടുതൽ തുക അനുവദിക്കും.

ഇടുക്കി പാക്കേജ്

 • 100 കോടി രൂപ മാറ്റിവയ്ക്കും.
 • സ്പൈസസ് പാർക്കിന്റെയും അഗ്രോ പാർക്കിന്റെയും നിർമാണം ഊർജിതപ്പെടുത്തും. 
 • വട്ടവടയിലെ ശീതകാല വിളകൾക്ക് പ്രത്യേക പരിഗണന.
 • സമഗ്രഭൂവിനിമയ ആസൂത്രണത്തിന് 200 കോടി രൂപ.
 • പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്ക് പ്രത്യേക ഡയറക്ടറേറ്റ്.
 • ലൈഫ് മിഷന്റെ കീഴിൽ തോട്ടം തൊഴിലാളികളുടെ പാർപ്പിട പദ്ധതി.

കൃഷി കുടുംബശ്രീയിലൂടെയും

 • കുടുംബശ്രീ 200 കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ തുറക്കും.
 • ഹരിത കർമ്മ സേനകളുമായി യോജിച്ച് 1000 ഹരിത സംരംഭങ്ങൾ.
 • 20,000 ഏക്കറിൽ ജൈവസംഘ കൃഷി.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA