ADVERTISEMENT

ലോകം കൊറോണ വൈറസിനെ ഭയക്കുമ്പോൾ ആ ഗ്യാപ്പിൽ ‌ഗോളടിക്കാൻ ശ്രമിക്കുന്ന ചിലർ നാട്ടിൽ ഏറെയുണ്ട്. പ്രത്യേകിച്ച് കൊറോണയ്ക്ക് കാരണം വളർത്തു മൃഗങ്ങളാണെന്ന് ആരോപിക്കുന്നവർ. ഇതിൽത്തന്നെ ഇറച്ചിക്കോഴികൾക്കെതിരെയാണ് സോഷ്യൽ മീഡിയയിൽക്കൂടി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ ഏറെയും. നേരത്തെ നിപ കേരളത്തിൽ റിപ്പോർട്ട് ചെയ്തപ്പോൾ അത് ഇറച്ചിക്കോഴികളിലൂടെയാണ് പടർന്നത് എന്ന സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.

ഏതെങ്കിലും പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് ഇറച്ചിക്കോഴിയിൽ ആരോപിച്ച് വിൽപനയും വിലയും ഇടിക്കുകയാണ് ചില തൽപരകക്ഷികളുടെ ലക്ഷ്യം. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊറോണ വൈറസ് കോഴികളാണ് പരത്തിയതെന്നത്. ഇതേത്തുടർന്ന് പൗൾട്രി ഫാർമേഴ്‌‌സ് ആൻഡ് ബ്രീഡേഴ്‌സ് അസോസിയേഷൻ പോലീസിൽ പരാതിയും നൽകി. പൂനയിലെ ശിവാജി നഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ പകർപ്പ് ഇതിനോടകംതന്നെ പ്രചരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇറച്ചിക്കോഴികളിൽ കൊറോണ കണ്ടെത്തിയെന്ന പേരിലുള്ള വ്യാജ സന്ദേശങ്ങൾ വാട്‌സാപ്, ഫേസ്ബുക്ക് മുതലായവയിലൂടെ കാട്ടുതീ പോലെ പരക്കുകയാണ്. ഇത് തങ്ങളുടെ ബിസിനസിനെ ബാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന വ്യാജ സന്ദേശങ്ങൾ കണ്ട് പലരും ഭയന്ന് കോഴി, കോഴിമുട്ട എന്നിവ വാങ്ങുന്നത് നിർത്തി. ഇതോടെ തങ്ങളുടെ ബിസിനസിൽ കാര്യമായ ഇടിവുണ്ടായി. ഈ നില തുടർന്നാൽ തങ്ങൾ സാമ്പത്തികമായി നഷ്ടത്തിലാകും. അതിനാൽ, വ്യാജ സന്ദേശങ്ങൾക്കെതിരേ അന്വേഷണം നടത്തണമെന്നും വ്യാജ സന്ദേശങ്ങൾ തടയണമെന്നും പൗൾട്രി ഫാ‌ർമേ‌ഴ്‌സ് ആൻഡ് ബ്രീഡേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com