ADVERTISEMENT

റബർ ബോര്‍ഡും റബർ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ റബര്‍ മീറ്റ് 2020 ഫെബ്രുവരി 28ന്  തമിഴ്നാട്ടിലെ മാമല്ലപുരത്തുള്ള റാഡിസണ്‍ ബ്ലൂ റിസോര്‍ട്ട് ടെമ്പിള്‍ ബേ-യില്‍വച്ച് ആട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും എംആര്‍എഫ് ലിമിറ്റഡിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.എം. മാമ്മന്‍ ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസമാണ് സമ്മേളനം. ഉദ്ഘാടനച്ചടങ്ങില്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ ധനാനിയ വിശിഷ്ടാതിഥിയായിരിക്കും. റബര്‍മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സമ്മേളനങ്ങളില്‍ അഞ്ചാമത്തേതാണ്  ഇത്. 

റബര്‍ റീസര്‍ജന്‍സ് ത്രൂ ഇന്നവേഷന്‍ എന്നതാണ് ഐആര്‍എം 2020ന്‍റെ വിഷയം. റബര്‍മേഖല നേരിടുന്ന വെല്ലുവിളികളും മേഖലയില്‍ ലഭ്യമായ അവസരങ്ങളും ഉജ്ജീവനത്തിന് സഹായകമായ മാര്‍ഗങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ച് രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന വിദഗ്ധര്‍ സംസാരിക്കും.  

സമ്മേളനത്തിന്‍റെ ഭാഗമായി രാജ്യാന്തരതലത്തിലും ദേശീയതലത്തിലും നടത്തുന്ന പാനല്‍ചര്‍ച്ചകള്‍ ഉണ്ടായിരിക്കും. റബര്‍കൃഷി, സംസ്കരണം തുടങ്ങിയ മേഖലകളില്‍ പുതിയ മാര്‍ഗങ്ങളും കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളവരുടെ അവതരണങ്ങള്‍ മീറ്റിലെ പ്രധാന ഭാഗമായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com