ADVERTISEMENT

രാജ്യത്ത് കോവിഡ്–19 വ്യാപിക്കുന്ന സാഹചര്യത്തിൽ മൃഗങ്ങളിൽനിന്നും പക്ഷികളിൽനിന്നും മനുഷ്യരിലേക്ക് അസുഖം പകരുമെന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. ഇതിനെതിരെ രംഗത്തെത്തിരിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. തന്റെ വളർത്തു നായ്ക്കൾക്കൊപ്പമുള്ള ഫോട്ടോ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ചാണ് അദ്ദേഹം മൃഗങ്ങളെ അവഗണിക്കരുതെന്ന് അഹ്വാനം ചെയ്തിരിക്കുന്നത്.

"തെരുവു നായ്ക്കൾ, പശു, പക്ഷികൾ, മറ്റ് അരുമകൾ എന്നിവ കൊറോണ വൈറസിനെ മനുഷ്യരിലേക്ക് പകർത്തില്ല. അതുകൊണ്ടുതന്നെ അവയെ അവഗണിക്കരുത്. അവയ്ക്ക് ഭക്ഷണവും വെള്ളവും നൽകണം. അവർ നമ്മെ ആശ്രയിച്ചാണ് ജീവിക്കുക."  - ഉണ്ണി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് മേനക സഞ്ജയ് ഗാന്ധിയുടെ സ്ഥിരീകരണ കുറിപ്പിന്റെ പകർപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

രാജ്യം ലോക്ക് ഡൗൺ ആകുമ്പോൾ മൃഗങ്ങളുടെ കാര്യങ്ങളും മറക്കരുത് എന്നാണ് മേനകാ ഗാന്ധിയുടെ നിർദേശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com