കേരളാ ഫീഡ്സ് പ്രവർത്തനം 24 മണിക്കൂറും, തൊഴിലാളികൾക്ക് നന്ദി പറഞ്ഞ് ജയറാം - വിഡിയോ

Mail This Article
×
കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ രാജ്യ വ്യാപകമായി ലോക്ക് ഡൗൺ ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ ക്ഷീകർഷകർക്ക് കാലിത്തീറ്റയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കേരളാ ഫീഡ്സ് ബ്രാൻഡ് അംബാസഡറും ക്ഷീരകർഷകനുമായ ജയറാം. കേരളാ ഫീഡ്സിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരള സർക്കാർ സ്ഥാപനമായ കേരളാ ഫീഡ്സിന്റെ കോഴിക്കോട്, ഇരിങ്ങാലക്കുട, കരുനാഗപ്പള്ളി എന്നിവിടങ്ങളുടെ ഫാക്ടറികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ കാലിത്തീറ്റയ്ക്ക് ക്ഷാമം നേരിടുമോയെന്ന ആശങ്ക ക്ഷീരകർഷകർക്കു വേണ്ടായെന്ന് ജയറാം പറഞ്ഞു. ഒപ്പം രാപകലില്ലാതെ കേരളാ ഫീഡ്സ് ഫാക്ടറികളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നന്ദി പറയാനും ജയറാം മറന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.