ADVERTISEMENT

ലോക വെറ്ററിനറി ദിനാചരണത്തോടനുബന്ധിച്ച് മെഡിക്കൽ, വെറ്ററിനറി വിദ്യാർഥികൾക്കായി ഓൺലൈൻ പ്രബന്ധ രചനാ മത്സരം നടത്തുന്നു. "സൂണോട്ടിക് രോഗങ്ങളുടെ ആവിർഭാവം, പ്രവചനം, പ്രതിരോധം, നിയന്ത്രണം" എന്ന വിഷയത്തിലാണ് പ്രബന്ധം തയാറാക്കേണ്ടത്. കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷനാണ് സംസ്ഥാനതല ഓൺലൈൻ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നത്. 

ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന മികച്ച പ്രബന്ധങ്ങൾക്ക് യഥാക്രമം 10,000 രൂപ, 7,000 രൂപ, 5,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകും.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏപ്രിൽ 27നു മുമ്പായി പേരുകൾ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. പ്രബന്ധങ്ങൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.

കൂടുതൽ വിവരങ്ങൾക്ക് 

മൊബൈൽ: 9072349809

ഇ–മെയിൽ: kgvoanews@gmail.com

വെബ്സൈറ്റ്: www.kgvoa.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com