ADVERTISEMENT

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് കേരള (വിഎഫ്‌പിസികെ) അവതരിപ്പിച്ച വെജിറ്റബിൾ ചലഞ്ച് പദ്ധതിക്ക് മികച്ച പ്രതികരണം. കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സ്വയം കൃഷിചെയ്തുണ്ടാക്കണമെന്ന സംസ്ഥാന സർക്കാർ ആഹ്വാനത്തിന്റെ ഭാഗമായാണ് വിഎഫ്‌പിസികെ വെജിറ്റബിൾ ചലഞ്ച് ആവിഷ്കരിച്ചത്. കേരളത്തിലെ അഞ്ചു വിതരണ കേന്ദ്രങ്ങളിലായി പതിനായിരത്തിലധികം വെജിറ്റബിൾ ചലഞ്ച് കിറ്റുകൾക്ക് ആവശ്യക്കാരെത്തി. പദ്ധതി ആവിഷ്കരിച്ചതിന്റെ ആദ്യ ദിനംതന്നെയായിരുന്നു ഇത്രയേറെ ആവശ്യക്കാരെത്തിയത്. എറണാകുളത്ത് കാക്കനാടുള്ള കൃഷി ബിസിനസ് കേന്ദ്രയിൽനിന്നു 5000 കിറ്റുകളാണ് വിതരണം ചെയ്തത്. 

ലോക്ക് ഡൗൺ കാലമായതിനാൽ 30ലധികം കിറ്റുകൾ ആവശ്യമുള്ള റസിഡന്റ്സ് അസോസിയേഷനുകൾക്ക് ഓൺലൈനിലൂടെ ഓർഡറുകൾ നൽകാനുള്ള സൗകര്യവും വിഎഫ്‌പിസികെ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ബുക്ക് ചെയ്യുന്ന അസോസിയേഷനുകൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ എത്തിച്ചുനൽകും. എന്നാൽ, വ്യക്തികൾക്ക് ഈ സൗകര്യം ലഭ്യമല്ല.

വെജിറ്റബിൾ ചലഞ്ചിന് വൻ സ്വീകാര്യത ലഭിച്ചതിനാൽ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആവശ്യക്കാർക്ക് വിഎഫ്‌പിസികെയുടെ എല്ലാ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ട് ഓർഡ‍റുകൾ നൽകാം.

നിലവിൽ 250 രൂപ വിലവരുന്ന 7 ഇനങ്ങൾ ഉൾപ്പെടുന്ന ചെറിയ കിറ്റും 600 രൂപ വിലവരുന്ന 10 ഇനങ്ങളുള്ള വലിയ കിറ്റും ലഭ്യമാണ്. 

600 രൂപ വിലയുള്ള കിറ്റിലുള്ളവ

  1. ഗ്രോ ബാഗ് (24x24x40) - 15 എണ്ണം
  2. പച്ചക്കറി വിത്തുകൾ - 6 തരം (മുളക്, വഴുതന, വെണ്ട, പയർ, ചീര, തക്കാളി)
  3. ചാണകപ്പൊടി (മൂല്യവർദ്ധന നടത്തിയത് ) - 2 കിലോഗ്രാം
  4. വിത്തുകൾ പാകാനുള്ള ട്രേ (35 അറകൾ ഉള്ളത് ) - 1 എണ്ണം
  5. ചകിരിച്ചോർ കമ്പോസ്റ്റ് - 250 ഗ്രാം
  6. കടലപ്പിണ്ണാക്ക് - 500 ഗ്രാം
  7. എല്ലുപൊടി - 1 കിലോഗ്രാം
  8. സ്യൂഡോമോണാസ് - 200 ഗ്രാം
  9. വേപ്പെണ്ണ - 100 മില്ലി
  10. ഫിഷ് അമിനോ ആസിഡ് - 100 മില്ലി

250 രൂപ വിലയുള്ള കിറ്റിലുള്ളവ

  1. ഗ്രോ ബാഗ് (24x24x40) - 5 എണ്ണം
  2. പച്ചക്കറി വിത്തുകൾ - 6 തരം (മുളക്, വഴുതന, വെണ്ട, പയർ, ചീര, തക്കാളി)
  3. ജൈവവളമിശ്രിതം - 1 കിലോഗ്രാം
  4. വിത്തുകൾ പാകാനുള്ള ട്രേ (35 അറകൾ ഉള്ളത് ) - 1 എണ്ണം
  5. ചകിരിച്ചോർ കമ്പോസ്റ്റ് - 2 കിലോഗ്രാം
  6. സ്യൂഡോമോണാസ് - 100 ഗ്രാം
  7. വേപ്പെണ്ണ - 100 മില്ലി

കൂടുതൽ വിവരങ്ങൾക്ക്: വിഎഫ്‌പിസികെ കൃഷി ബിസിനസ് കേന്ദ്ര, കാക്കനാട്, എറണാകുളം.
ഫോൺ: 9497713883, 8547619056, 8547030328.

പച്ചക്കറി വിത്തുകൾ ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിഎഫ്‌പിസികെ ജില്ലാതല ഓഫീസുകൾ

  1. തിരുവനന്തപുരം. 0471 2335480.
  2. കൊല്ലം. 0474 2160364.
  3. പത്തനംതിട്ട. 0473 4252030.
  4. കോട്ടയം. 0481 2534709.
  5. ഇടുക്കി. 04864 223502.
  6. ആലപ്പുഴ. 0479 2380976.
  7. എറണാകുളം. 0484 2422273.
  8. തൃശൂർ. 0480 2727950.
  9. പാലക്കാട്. 04922 223826.
  10. മലപ്പുറം. 0483 2768987.
  11. കോഴിക്കോട്. 0495 2225517.
  12. കണ്ണൂർ. 0497 2708211.
  13. വയനാട്. 04936 286012.
  14. കാസർകോട്. 0467 2217410.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com