ADVERTISEMENT

കോവിഡ് 19 മഹാമാരി തല്ലിക്കെടുത്തിയത് വട്ടവടയിലെ സ്ട്രോബെറി കർഷകരുടെ സ്വപ്നങ്ങളെക്കൂടിയാണ്. ഇത്തവണ മികച്ച വിളവ് ലഭ്യമായെങ്കിലും നിർഭാഗ്യം കൊറോണ വൈറസിന്റെ രൂപത്തിൽ വന്ന് സീസൺ നഷ്ടത്തിലാക്കി. ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ മൂന്നാർ മേഖലയിലേക്ക് ടൂറിസ്റ്റുകളുടെ വരവ് നിലച്ചു. ഇതേത്തുടർന്നാണ് ടൂറിസ്റ്റുകളെ ആശ്രയിച്ച് വിപണി കണ്ടെത്തിയിരുന്ന സ്ട്രോബെറി കർഷകർ ഏറെ പ്രതിരോധത്തിലായത്. 

പ്രതിസന്ധി രൂക്ഷമായതോടെ കൃഷിവകുപ്പ് ഇടപെട്ട് ഹോർട്ടികോർപ്പ് നിയന്ത്രിത അളവിൽ സ്ട്രോബെറി സംഭരിച്ചുവരുന്നു. ഇതുകൂടാതെ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വട്ടവട കൃഷിഭവൻ തൊടുപുഴ കൃഷിഭവനുമായി ചേർന്ന് സ്ട്രോബെറി ചാലഞ്ച് ആവിഷ്കരിച്ചിരുന്നു. ഈ രീതിയിൽ ചെറിയ ഓർഡറുകൾ ലഭിക്കുകയും ചെയ്തു. എന്നാൽ, കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള സ്ഥിരമായുള്ള ഓർഡറുകൾ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സ്‌ട്രോബെറി ചാലഞ്ച് തുടരുകയാണ്.

ലോക്ക് ഡൗണിനെത്തുടർന്ന് വിപണി കണ്ടെത്താനാവാതെ ഉഴറുന്ന കർഷകരെ സഹായിക്കാൻ താത്പര്യമുള്ളവർക്ക് വട്ടവട കൃഷിഭവനുമായി ബന്ധപ്പെടാം (ഓർഡറുകൾക്ക് വട്ടവട കൃഷി ഭവന്റെ ഫെയ്‌സ്ബുക്ക് പേജിൽ മെസേജ് ചെയ്യാം). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com