sections
MORE

കോവിഡ് കാലത്ത് പോഷകക്കുറവുള്ള കുട്ടികള്‍ക്കായി‘തേനമൃത്’വീട്ടിലെത്തും

HIGHLIGHTS
  • 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികൾക്ക്
  • 11.50 ലക്ഷം രൂപയുടെ പദ്ധതി
thenamruth
SHARE

കോവിഡ് കാലത്ത് 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവും സംയുക്തമായി തയാറാക്കിയ 'തേനമൃത്' ന്യൂട്രിബാറുകളുടെ വിതരണത്തിന് തുടക്കം കുറിച്ചു.

സ്ത്രീകളിലേയും കുട്ടികളിലേും പോഷകക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് ന്യൂട്രി ബാറുകള്‍ നിർമിച്ച് വിതരണം ചെയ്യുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പോഷക ന്യൂനതയുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് ഈ പോഷക ബാറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ 5,532 കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന് 100 ഗ്രാം വീതമുള്ള 1,15,000ല്‍പ്പരം ന്യൂട്രി ബാറുകൾ വിതരണത്തിനായി തയാറായി. 11.50 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവാക്കുന്നത്.

കുട്ടികളിലെ അടിസ്ഥാന പോഷകാഹാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പകര്‍ച്ചവ്യാധികളെ നേരിടുന്നതിനും പര്യാപ്തമായ രീതിയിലാണ് ഈ പോഷക ബാറുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പന്നമായ നിലക്കടല, എള്ള്, റാഗി, സോയാബീന്‍സ്, മറ്റു ധാന്യങ്ങള്‍, ശര്‍ക്കര തുടങ്ങി 12 ചേരുവകള്‍ ഉപയോഗിച്ചാണ് ന്യൂട്രിബാര്‍ ഉണ്ടാക്കിയിരിക്കുന്നത്. വനിതാ ശിശുവികസന വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിലവിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ നിരക്കിലാണ് കേരള കാർഷിക സർവകലാശാല ന്യൂട്രിബാറുകള്‍ നല്‍കുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA