7.5 ഏക്കർ തരിശുഭൂമിയിൽ പൊന്നു വിളയിക്കാൻ പെരുവമ്പിലെ കർഷകൻ

HIGHLIGHTS
  • ഭൂമിയാകെ ഉറച്ചുപോയിരുന്നു
paddy
അബ്ദുൾ സലാം നെൽപ്പാടത്ത്
SHARE

12 വർഷമായി തരിശു കിടന്നിരുന്ന നെൽപ്പാടത്ത് പൊന്നുവിളയിക്കാനൊരുങ്ങി കർഷകൻ. പാലക്കാട് പെരുവമ്പ് ഗ്രാമപഞ്ചായത്തിൽപ്പെട്ട തൂക്കിയപാടം പാട ശേഖരത്തിൽ വരുന്ന 75 ഏക്കർ നിലമാണ് കഴിഞ്ഞ 12 വർഷമായി തരിശു കിടക്കുന്നത്. ഇവിടെയാണ് കൃഷിയിറക്കുക. 

തൂക്കിയപാടം പാടശേഖരത്തിന്റെ പ്രസിധന്റ് ചന്ദ്രന്റെയും സെക്രട്ടറി സുന്ദരന്റെയും അഭിപ്രായത്തിൽ കഴിഞ്ഞ 8 വർഷമായി ആ ഭൂമിയിൽ കൃഷി ചെയ്യിക്കാനായി ചെയ്യാത്ത പണികളില്ല. എന്നാൽ, മുഖ്യമന്ത്രിയുടെ തരിശു രഹിത പദ്ധതിയായ സുഭിക്ഷ കേരളം ഇവരുടെ ശ്രമത്തിന് അടിത്തറയായി. തൊട്ടടുത്ത പഞ്ചായത്തിലെ പ്രമുഖ നെൽകർഷകനായ അബ്ദുൾ സലാം തൂക്കിയപാടം പാടശേഖരത്തിലെ 7.5 ഏക്കർ സ്ഥലം പാട്ടത്തിന് ഏറ്റെടുക്കാൻ മുന്നോട്ടു വന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പാടം ഒരുക്കിയെടുക്കുന്ന തിരക്കിലാണ് അദ്ദേഹം.

paddy-1

ഭൂമിയാകെ ഉറച്ചുപോയിരുന്നതിനാൽ അഞ്ച് കരിയിട്ട് രണ്ടു തവണ ഉഴുതു. ഒപ്പം മൺകട്ടകൾ നന്നായി ഉടച്ചെടുക്കുന്നുമുണ്ട്. ഇനി അവസാന റൗണ്ട് പൊടിക്കൽ കൂടി കഴിഞ്ഞു വേണം ഭൂമി നനച്ച് വിത്ത് വിതയ്ക്കാൻ.

ഇത്ര ശ്രമകരമായ ഉദ്യമം ഏറ്റെടുത്ത അബ്ദുൾ സലാമിനെ കൃഷി ഓഫീസർ ടി.ടി. അരുൺ, പ്രദേശത്തിന്റെ ചുമതലയുള്ള കൃഷി അസിസ്റ്റന്റ് എ. വിജയ കുമാരി, തൂക്കിയപാടം പാടശേഖര സമിതി പ്രസിഡൻറ് ചന്ദ്രൻ, സെക്രട്ടറി സുന്ദരൻ എന്നിവർ അഭിനന്ദിച്ചു. പെരുവ കൃഷിഭവന്റെ സാങ്കേതികവും സാമ്പത്തികവുമായ എല്ലാ പിന്തുണയും അബ്ദുൾ സലാമിന് ഉറപ്പ് നൽകിയിട്ടുണ്ട്.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA