ADVERTISEMENT

ഭക്ഷ്യസ്വയംപര്യാപ്തതയ്ക്ക് ഒരു എളിയ ശ്രമവുമായി യുവാവ്. കാസർകോട് സ്വദേശി വാസു കരിന്തളമാണ് തന്റെ ടെറസിൽ നാനൂറോളം ചാക്കുകളിലായി നെൽക്കൃഷി ചെയ്യാൻ ശ്രമിക്കുന്നത്. ടെറസിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് നടീൽ മിശ്രിതം നിറച്ച ചാക്ക് നിരയായി വച്ചിരിക്കുന്നത്. നല്ല മണ്ണ്, കുമ്മായം, ചാണകപ്പൊടി, ചെറിയ അളവിൽ എല്ലുപൊടി എന്നിവ സംയോജിപ്പിച്ചാണ് നടീൽ മിശ്രിതം തയാറാക്കിയിരിക്കുന്നത്. മറ്റു ജൈവവളങ്ങളും ഉപോയിഗിക്കാമെന്ന് വാസു പറയുന്നു.

terrace-farming-1

‌ടെറസിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചാക്കുകൾ നിരത്തിയിരിക്കുന്നതിനാൽ ചെളി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കഴിയും. ആകെ 410 ചാക്ക് ഇത്തരത്തിൽ തയാറാക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നെൽകൃഷി. കരനെൽ കൃഷി ആയതിനാൽ വിത്തു വിതയ്ക്കുകയാണ് ചെയ്യുന്നത്. ഒരു ചാക്കിൽ 5–6 വിത്ത് മതിയാകും. മഴയെ ആശ്രയിച്ചാണ് നെൽച്ചെടികൾ വളരുക. അതുകൊണ്ട് ജലസേചനം ആവശ്യമില്ലെന്നും വാസു കർഷകശ്രീയോടു പറഞ്ഞു.

English summary: Upland Paddy Farming on Terrace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com