sections
MORE

പാലു വാങ്ങാം ഇനി ആപ്പിലൂടെ, ക്ഷീരദൂതൻ ആപ് നാളെ അവതരിപ്പിക്കും; അറിയാം ആപ് വിവരങ്ങൾ

HIGHLIGHTS
  • നാളെ ലോക ക്ഷീര ദിനം
milk-dooth
SHARE

നാളെ ലോക ക്ഷീര ദിനം. ക്ഷീരദിനത്തോട് ആനുബന്ധിച്ച് കേരളത്തിലും ആചരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പത്തനാപുരം ഗാന്ധിഭവനിൽ നാളെ മൂന്നിന് അന്തേവാസികളോടൊപ്പം ചൂടുപാൽ കുടിച്ച് മന്ത്രി കെ. രാജു ക്ഷീരദിനം ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ മിൽമ തിരുവനന്തപുരം മേഖലാ യുണിയൻ ചെയർമാൻ കല്ലട രമേശ്, വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സി. മധു, വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.കെ. തോമസ് എന്നിവർ പങ്കെടുക്കും. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ന്യായമായ വിലയ്ക്ക് വിൽക്കാൻ കഴിയുന്ന രീതിയിലും ഉപഭോക്താക്കൾക്ക് തൊട്ടടുത്ത ക്ഷീര കർഷകനിൽനിന്നു ശുദ്ധമായ പാൽ വാങ്ങാൻ കഴിയുന്ന രീതിയിലുമുള്ള ക്ഷീര ദൂതൻ ആപ്പും മന്ത്രി പുറത്തിറക്കും.

കേരളത്തിൽ 1400ൽപ്പരം വരുന്ന മിൽമ ക്ഷീരസംഘങ്ങൾ വഴി 17.56 ലക്ഷം ലീറ്റർ പാൽ പ്രതിദിനം സംഭരിക്കുന്നുണ്ട്. കേരളത്തിന്റെ പ്രതിദിന പാൽ ഉപഭോഗം 82 ലക്ഷം ലീറ്റർ ആണ്. പരമ്പരാഗത ക്ഷീര സംഘങ്ങളും പ്രാദേശിക വിപണനവുമാണ് ബാക്കി പാലിന്റെ ആവശ്യകത നിറവേറ്റുന്നുത്. 2.5 ലക്ഷം ലീറ്റർ പാൽ മിൽമ പ്രതിദിനം പുറത്തുനിന്നു കൊണ്ടുവരുന്നുമുണ്ട്. കേരളം വൈകാതെതന്നെ പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചേക്കും. ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഗാന്ധിഭവനിലേക്ക് പശുവിനെയും കിടാവിനെയും നൽകും.

എന്താണ് ക്ഷീര ദൂതൻ

പാൽ വിൽപനയിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം, ഗവൺമെന്റ് എൻജിനീയറിംഗ് കോളജ് തൃശൂർ എന്നിവയുമായി സഹകരിച്ച് ഈവ് ഡവലപ്പേഴ്സ് ആണ് ക്ഷീര ദൂതൻ എന്ന ആപ് തയാറാക്കിയിരിക്കുന്നത്. 

പ്രാദേശിക ഉപഭോക്താക്കളെയും ക്ഷീര കർഷകരെയും ബന്ധിപ്പിക്കുക എന്നതാണ് ഈ ആപ്പിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്കും ക്ഷീരകർഷകർക്കും പരസ്പരം ആശയവിനിമയം നടത്താൻ കഴിയും. മാത്രമല്ല ക്ഷീരകർഷകർക്ക് സമീപത്തുള്ള ഉപഭോക്താക്കളെ കണ്ടെത്താനും, ഉപഭോക്താക്കൾക്ക് അടുത്തുള്ള ക്ഷീരകർഷകരെ കണ്ടെത്താനും ആപ് സഹായിക്കും.

അപ്ലിക്കഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എങ്ങനെ ഉപയോഗിക്കണം?

  • മൊബൈൽ ഡാറ്റയും ജി‌പി‌എസും പ്രവർത്തനക്ഷമമാക്കുക
  • അപ്ലിക്കേഷൻ തുറക്കുക
  • ‘Sign In with Google’ എന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളെ സൈൻ-ഇൻ പേജിലേക്ക് നയിക്കും.
  • നിങ്ങളുടെ ജി–മെയിൽ ഐഡിയും പാസ്‌വേഡും നൽകി സൈൻ ഇൻ ചെയ്യുന്നതിന് നൽകുക (സാധാരണ നടപടിക്രമം).
  • നിങ്ങളെ രജിസ്ട്രേഷൻ പേജിലേക്ക് നയിക്കും.
  • ചോദിക്കുന്ന എല്ലാ വിശദാംശങ്ങളും നൽകുക.
  • ‘Submit’ എന്ന നീല ബട്ടൺ ക്ലിക്ക് ചെയ്യുക.

1. നിങ്ങൾ കർഷകനാണെങ്കിൽ

മുകളിലുള്ള ഘട്ടങ്ങൾക്കു ശേഷം സമീപത്തുള്ള ഉപഭോക്താക്കളെയും അവരുടെ വിശദാംശങ്ങളെയും കാണിക്കുന്ന ഒരു ജാലകത്തിലേക്ക് നിങ്ങളെ നയിക്കും. നിങ്ങൾക്ക് ഫോൺ നമ്പറിൽ സ്പർശിച്ച് നിങ്ങളുടെ ഫോണിൽനിന്നു തന്നെ വിളിക്കാനും കഴിയും.

2. നിങ്ങൾ ഉപഭോക്താവാണെങ്കിൽ

മുകളിലുള്ള ഘട്ടങ്ങൾക്ക് ശേഷം സമീപത്തുള്ള ക്ഷീരകർഷകരെയും അവരുടെ വിശദാംശങ്ങളും കാണിക്കുന്ന ഒരു ജാലകത്തിലേക്ക് നിങ്ങളെ നയിക്കും.  നിങ്ങൾക്ക് ഫോൺ നമ്പറിൽ സ്പർശിക്കാനും നിങ്ങളുടെ ഫോണിൽനിന്ന് തന്നെ വിളിക്കാനും കഴിയും.

English Summary: Ksheera Doothan App for all Dairy Farmers

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA