ADVERTISEMENT

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യ ഉൽപാദന പദ്ധതികൾക്ക് സൗജന്യ പരിശീലനം നൽകാൻ നടപടികൾ സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

മൂന്നു വർഷമായി നടപ്പാക്കുന്ന പദ്ധതിയിൽ നടപ്പു വർഷം ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ  237 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഫിഷറീസ് വകുപ്പ് നേരിട്ട് സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയാണിത്. ഇവർക്കുള്ള ശാസ്ത്രീയ പരിശീലനം ഫിഷറീസ് വകുപ്പ് ഉറപ്പാക്കും. പഞ്ചായത്തുമായി ബന്ധപ്പെട്ട് മാത്രമേ കർഷകർ മത്സ്യകൃഷിയുമായി മുന്നോട്ട് പോകാവൂ. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് പഞ്ചായത്താണ്. 

എന്നാൽ, സർക്കാരിന്റെ ലക്ഷ്യം അട്ടിമറിച്ചുകൊണ്ട് മധ്യകേരളത്തിലെ ചില സ്വകാര്യ ഏജൻസികൾ സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ടത് എന്ന വ്യാജേന അമിത ഫീസ് ഈടാക്കി പരിശീലനത്തിനുള്ള പരസ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകാതെ സർക്കാർ നൽകുന്ന സൗജന്യ പരിശീലനം പരമാവധി ഉപയോഗിക്കാൻ കർഷകർ ശ്രദ്ധിക്കണമെന്ന് മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.

എല്ലാ ജില്ലകളിലും പദ്ധതി നടത്തിപ്പിനും സൗജന്യ പരിശീലനത്തിനും നിയോഗിച്ച ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഫോൺ നമ്പർ: 

  • തിരുവനന്തപുരം (9496007026)
  • കൊല്ലം (9496007027)
  • കോട്ടയം (8113945740)
  • ആലപ്പുഴ(9496007028)
  • എറണാകുളം (9496007029)
  • തൃശൂർ (9496007030)
  • മലപ്പുറം (9496007031)
  • കോഴിക്കോട് (9496007032)
  • കണ്ണൂർ (9496007033)
  • കാസർഗോഡ് (9496007034)
  • പാലക്കാട് (9496007050)
  • പത്തനംതിട്ട (8281442344)
  • ഇടുക്കി (9447232051)
  • വയനാട്(9496387833)

English summary: Farmers Please Step Back from Fake Classes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com