sections
MORE

റബ‌റുൽപന്ന നിർമാണത്തിൽ സംരംഭകരെ സഹായിക്കാൻ റബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്‍റര്‍

rubber-board
ആര്‍പിഐസി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. കെ.എന്‍. രാഘവന്‍ സംസാരിക്കുന്നു. കെ.സി. സുരേന്ദ്രന്‍ (ഡയറക്ടര്‍ ഫിനാന്‍സ്- ഇന്‍-ചാര്‍ജ്), പി. സുധ (ഡയറക്ടര്‍, ട്രെയിനിങ്), ഡോ. ജെയിംസ് ജേക്കബ് (ഡയറക്ടര്‍, ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം), ഡോ. സിബി വര്‍ഗീസ് (ജോയിന്‍റ് ഡയറക്ടര്‍, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി) എന്നിവര്‍ സമീപം.
SHARE

റബറുൽപന്ന നിര്‍മാണമേഖലയില്‍ നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സംരംഭകരെ സഹായിക്കുന്നതിനും നൂതന ഉൽപന്നങ്ങള്‍ വികസിപ്പിക്കുന്നതിനുമായി റബർ ബോര്‍ഡ് കോട്ടയത്തുള്ള റബര്‍ ഗവേഷണകേന്ദ്രത്തില്‍ ആരംഭിച്ച റബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്‍ററിന്‍റെ (ആര്‍പിഐസി) ഉദ്ഘാടനം റബര്‍ബോര്‍ഡ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എന്‍. രാഘവന്‍ നിര്‍വഹിച്ചു. ഊർജസ്വലമായി പ്രവര്‍ത്തിച്ചുവരുന്നതും നാലായിരത്തിലധികം റജിസ്ട്രേഡ് യൂണിറ്റുകളുള്ളതും കയറ്റുമതിയിലൂടെ 11,700 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്നതുമായ  ടയറിതര ഉൽപന്നനിര്‍മ്മാണമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍കുബേഷന്‍ സെന്‍റര്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് സെന്‍ററിന്‍റെ ഉദ്ഘാടനവേളയില്‍ ഡോ. രാഘവന്‍ പറഞ്ഞു. റബറുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും ആവിഷ്കാരം നല്‍കുകയും അവയെ വിപണനസജ്ജമായ ഉൽപന്നങ്ങള്‍ ആക്കി മാറ്റുകയും ചെയ്യുക എന്നത് ആര്‍പിഐസി-യുടെ ഉദ്ദേശ്യലക്ഷ്യമാണ്. വിവിധ ഉൽപന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ പ്രകൃതിദത്ത റബറിന്‍റെ ഉപയോഗവും ഉപഭോഗവും വര്‍ധിപ്പിക്കാനും പ്ലാസ്റ്റിക്കിനു പകരം നില്‍ക്കാന്‍ കഴിയുന്ന വസ്തുവായി പ്രകൃതിദത്ത റബറിനെ മറ്റാനും ആര്‍പിഐസി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ടയറിതര മേഖലയിലെ ഉൽപന്ന നിര്‍മ്മാതാക്കള്‍ കൂടുതലും എംഎസ്എംഇ മേഖലയില്‍ പെടുന്നവരാണ്. ഇവരില്‍ പലര്‍ക്കും ആധുനികവൈദഗ്ധ്യവും സ്വന്തമായി ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യവുമില്ല. ഇത് കാലോചിതമായ നവീകരണത്തിനും  സാങ്കേതികമായ ഉന്നതിക്കും തടസമാകുന്നു. ഇതിനൊരു  പരിഹാരമാണ് ആര്‍പിഐസി കൊണ്ട്‌ ഉദ്ദേശിക്കുന്നത്.

സംരംഭകരുടെ നൂതനാശയങ്ങള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഗുണനിലവാരമുള്ള റബറുൽപന്നങ്ങളായി മാറ്റുന്നതിനുള്ള ഒരു കേന്ദ്രമായി ആര്‍പിഐസി പ്രവര്‍ത്തിക്കും. ആര്‍പിഐസിയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരും എൻജിനീയര്‍മാരും സംരംഭകരെ ഉൽപന്നങ്ങളുടെ വികസനത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ സഹായിക്കും.  വിവിധതരം ഉപകരണങ്ങളും മെഷീനുകളും കൈകാര്യം ചെയ്യുന്നതിനുള്ള പരിചയവും ഇവിടെനിന്നു ലഭിക്കും. റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആര്‍ആര്‍ഐഐ) യിലെ  ലൈബ്രറിയില്‍ ലഭ്യമായ പുസ്തകങ്ങളും ജേർണലുകളും സംരംഭകര്‍ക്ക് ഉപയോഗപ്പെടുത്താം. റബര്‍കൃഷി, സംസ്കരണം, ഉൽപന്നവികസനം, ഉൽപന്നങ്ങളുടെ പുനരുപയോഗം, മലിനീകരണനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിലുള്ള പുതിയ ആശയങ്ങളാണ്  പരിഗണിക്കപ്പെടുക. റബറുൽപന്ന നിര്‍മാണ മേഖലയെ സുശക്തവും ഊര്‍ജ്ജ്വസ്വലവുമാക്കുകയും സ്വാഭാവിക റബറുൽപാദകരായ കര്‍ഷകരുമായി ചേര്‍ന്നുനിന്നുകൊണ്ട് മേഖലയിലെ ഓരോ കണ്ണിക്കും ശക്തി പകരുകയും ചെയ്യുകയെന്നതുമാണ് ഇന്‍ക്യുബേഷന്‍ സെന്‍ററിന്‍റെ ആത്യന്തിക ലക്ഷ്യം.

English summary: Rubber Products Incubation Centre Starts Functioning at RRII

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA