ADVERTISEMENT

പടുത കുളങ്ങളിൽ മത്സ്യക്കൃഷി നടത്താൻ ഉദ്ദേശിക്കുന്ന കർഷകർക്കായുള്ള പരിശീലന പരിപാടി ‘പടുത കുളങ്ങളിലെ മത്സ്യക്കൃഷി’ നാളെ ആരംഭിക്കും. കേരള സർക്കാർ ഫിഷറീസ് വകുപ്പ് കേരള മത്സ്യസമുദ്രപഠന സർവകലാശാലയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ഓൺലൈൻ ആയാണ് കർഷകർക്ക് പങ്കെടുക്കാൻ കഴിയുക. 

നാളെ (2020 ജൂലൈ 24) രാവിലെ പത്തിന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. നാലു ദിവസങ്ങളിലായി നടത്തുന്ന പരിശീലന പരിപാടിയിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

പരിശീലന പരിപാടിയുടെ ആദ്യ ദിനമായ നാളെ മത്സ്യക്കൃഷി സംവിധാനങ്ങളുടെ ആമുഖം, മത്സ്യക്കൃഷിക്കുള്ള പടുത കുളങ്ങളുടെ ഘടന–നിർമാണം, കുഞ്ഞുങ്ങളുടെ പരിചരണം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ.

രണ്ടാം ദിനമായ തിങ്കളാഴ്ച (27–07–2020) മത്സ്യങ്ങളുടെ പരിചരണം, വിളവെടുപ്പ് (രാവിലെ 10ന്), ജലപരിപാലനം, മത്സ്യങ്ങളുടെ ആരോഗ്യം (രാവിലെ 11.45ന്), പദ്ധതി രൂപരേഖ, വരവുചെലവ്, നിയമം (ഉച്ചകഴിഞ്ഞ് 2ന്) എന്നീ വിഷയങ്ങളിൽ ക്ലാസുകളുണ്ടാകും. രാവിലെ 11.15ന് കർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന സെഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്നാം ദിനം പ്രാക്ടിക്കൽ ക്ലാസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പടുത കുളങ്ങളെ പരിചയപ്പെടുത്തുക, കൈകാര്യം ചെയ്യൽ, ജല ഗുണനിലവാര പരിശോധന തുടങ്ങിയവ ക്ലാസുകളുടെ ഭാഗമാകും.

നാലാം ദിനം പടുതക്കുള നിർമാണം കണ്ടു മനസിലാക്കാൻ അവസരം ലഭിക്കും.

ഫെയ്സ്ബുക്കിലൂടെ കർഷകർക്ക് ക്ലാസുകളിൽ പങ്കെടുക്കാം. ചുവടെയുള്ള ലിങ്കുകളിലൂടെ ക്ലാസിൽ പങ്കെടുക്കാം.

https://www.facebook.com/janakeeyamatsyakrishi.kerala.9

https://www.facebook.com/KUFOSPanangad

English summary: Design and construction of Padutha Pond

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com