ADVERTISEMENT

കാടിറങ്ങി വരുന്ന മൃഗങ്ങളെക്കാൾ അപകടകാരിയാണ് കർഷകരോട് മൃഗതുല്യമായി പെരുമാറുന്ന ഉദ്യോഗസ്ഥർ. അതിജീവനത്തിന്റെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കർഷകനു നേരിടേണ്ടി വരുന്നത് കാട്ടുമൃഗങ്ങളുടെ ഭീക്ഷണിയും, ഉദ്യോഗസ്ഥരുടെ പീഡനവുമാണ്.

ഇന്ത്യൻ ഭരണഘടനയിലെ Artical 21 പ്രകാരം ഒരു പൗരന് ലഭിക്കേണ്ട ജീവനും സ്വത്തിനുമുള്ള സംരക്ഷണം കർഷകനും അവന്റെ കൃഷിഭൂമിക്കും ലഭിക്കാറുണ്ടോ? വന്യമൃഗങ്ങളുടെ ആക്രമത്തിൽ കർഷകൻ കൊല്ലപ്പെട്ടാൽ ആ കുടുംബത്തിന് എന്തു സഹായമാണ് നിങ്ങൾ ചെയ്യാറുള്ളത്?

വന്യമൃഗങ്ങളുടെ സംരക്ഷണം മാത്രം നിങ്ങൾ ഉറപ്പു വരുത്തുമ്പോൾ നഷ്ടമാകുന്നത് കൃഷിയുമായി ബന്ധപ്പെട്ട മനുഷ്യന്റെ സംസ്കാരമാണ്, വരും കാലത്ത് സമൂഹത്തിന് സമ്മാനിക്കുന്ന ഭക്ഷ്യ വിഭവങ്ങളുടെ ക്ഷാമമായിരിക്കും.

ഒറ്റപ്പെട്ട കർഷകന്റെ ശബ്ദമായി തീർന്നതിന്റെ പേരിൽ, ഒരുമാസം മുമ്പ്, കോടഞ്ചേരിയിൽ എല്ലാ നിയമങ്ങളും അനുസരിച്ചു പന്നിയെ വെടിവെച്ചുകൊന്ന ജോർജ് ജോസഫ് എടപ്പാട്ടു കാവുങ്കൽ എന്ന കർഷകനെ, പന്നിയുടെ ജഡത്തെ അപമാനിച്ചു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിൻറെ ലൈസൻസ് റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് വിവിധ കർഷക സംഘടനകൾ നേതൃത്വത്തിൽ താമരശേരി റേഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ അടക്കം 13 പേർക്കെതിരെ താമരശേരി പോലീസ് കേസ് എടുത്തിരിക്കുകയാണ്.

കേസിൽ ഉൾപെട്ടവരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു

  1. ബിജു കണ്ണന്തറ, കട്ടിപ്പാറ
  2. താര രാജ് ബാബു, തിരുവമ്പാടി
  3. മാക്സി കൈനടി, കൂടത്തായി
  4. തോമസ് വെളിയംകുളത്തു, കക്കയം
  5. ബേബി തോമസ്, ചമൽ
  6. ജോസഫ് മുള്ളാനാനിക്കൽ, കൂടരഞ്ഞി
  7. ലീലാമ്മ മംഗലത്ത്, കോടഞ്ചേരി
  8. സിബി ഏറ്റിയിൽ, തലയാട്
  9. എബ്രഹാം ഉഴുന്നാലിൽ തിരുവമ്പാടി
  10. ജോയ് കണ്ണഞ്ചിറ, താമരശേരി
  11. തമ്പി പാറ കണ്ടതിൽ, താമരശേരി
  12. ബാബു പുതുപ്പറമ്പിൽ, താമരശേരി
  13. ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ, താമരശേരി

മനപ്പൂർവം ലഹള ഉണ്ടാക്കാൻ ശ്രമിച്ചു (ഐപിസി 147) എന്നതടക്കമുള്ള രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന 10 വകുപ്പുകൾ ചുത്തിയാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

അവിടെ നടന്നത് ഒരു പ്രതിഷേധ യോഗവും അതോടൊപ്പം കർഷകനെതിരെ എടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം നൽകലും മാത്രമാണ്. അവിടെ മറ്റൊരു തരത്തിലുള്ള നിയമലംഘനമോ മറ്റുള്ളവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന തരത്തിൽ ഒരു പ്രവർത്തനവും നടന്നിട്ടില്ല.

ഒട്ടുമിക്ക ചാനലുകളും അതിൻറെ വീഡിയോ അടക്കമുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. കർഷകനെയും, കൃഷിയിടത്തേയും കാണുമ്പോൾ നശിപ്പിക്കണമെന്ന് വന്യമൃഗത്തിന് തോന്നുന്ന സമീപനമാണ് ഉദ്യോഗസ്ഥർക്കു തോന്നുന്നതെങ്കിൽ ഇവിടെ അതിജീവനത്തിന്റെ ചരിത്രം കർഷകരാൽ അടയാളപ്പെടുത്തും.

English summary: Police Filed FIR Against Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com