ഏറ്റവും ഉയരമുള്ള പ്രതിമ ഇത്തിരിക്കുഞ്ഞനായപ്പോൾ യുവ വെറ്ററിനറി ഡോക്ടർക്ക് റെക്കോർഡ്

HIGHLIGHTS
  • വെറ്ററിനറി ഗൈനക്കോളജി പിജി ഒന്നാം വർഷ വിദ്യാർഥി
  • ശിൽപം കൊത്തിയെടുക്കാൻ 5 മണിക്കൂർ വേണ്ടിവന്നു
dr-swathish
ഡോ. വി.എസ്. സ്വാതിഷ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് സർട്ടിഫിക്കറ്റും മെഡലുമായി. നേട്ടത്തിനർഹമായ ശിൽപം വലത്ത്
SHARE

ഒരു പെൻസിൽ കഷണത്തിൽ കൗതുകത്തിനായി തുടങ്ങിയത് ഇന്നിതാ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ എത്തിനിൽക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയായ ഏകതാ പ്രതിമയെ (Statue of Unity) കേവലം അഞ്ചു മില്ലി മീറ്റർ നീളമുള്ള ശിൽപമാക്കി പെൻസിൽ മുനയിൽ കൊത്തിയതിനാണ് ഡോ. വി.എസ്. സ്വാതിഷിനെ ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്സ് തേടിയെത്തിയത്. മണ്ണുത്തി വെറ്ററിനറി കോളജിലെ പിജി വിദ്യാർഥിയാണ് ഡോ. സ്വാതിഷ്.

മൈക്രോ ആർട്ടിനോട് കമ്പം തോന്നിയിട്ട് വളരെ കാലമായിട്ടില്ലെങ്കിലും പെൻസിൽ മുനയിലും ചോക്കിലുമെല്ലാം ശിൽപങ്ങൾ കൊത്തിയെടുക്കാൻ സ്വാതിഷിന് പ്രത്യേക താൽപര്യമാണ്. ചെറിയ ശിൽപങ്ങളെല്ലാം ചേർത്ത് ഇതിനോടകം നാല് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. 

dr-swathish-1
ഡോ. സ്വാതിഷ് കൊത്തിയെടുത്ത ശിൽപങ്ങൾ

മണിക്കൂറുകൾ ചെലവഴിച്ചാണ് താൻ ഓരോ ശിൽപവം കൊത്തിയെടുക്കുന്നതെന്ന് ഡോ. സ്വാതിഷ്. റെക്കോർഡിന് അർഹമായ ശിൽപം കൊത്തിയെടുക്കാൻ 5 മണിക്കൂർ വേണ്ടിവന്നു. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ലെൻസിന്റെയോ മറ്റ് ഉപകരണങ്ങളുടെയോ സഹായമില്ലാതെയായിരുന്നു ശിൽപം കൊത്തിയത്. പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുന്നതിനായി പെൻസിൽ മുനയിൽ പേരുകൾ കൊത്തിയെടുക്കാൻ സ്വാതിഷിനെ സമീപിക്കുന്നവരും കുറവല്ല.

dr-swathish-2
ഡോ. സ്വാതിഷ് കൊത്തിയെടുത്ത ശിൽപങ്ങൾ

വെറ്ററിനറി ഗൈനക്കോളജി പിജി ഒന്നാം വർഷ വിദ്യാർഥിയാണ് സ്വാതിഷ്. ഒഴിവുസമയങ്ങളിലാണ് ഏറെ ശ്രദ്ധയും പരിശ്രമവും ആവശ്യമായ മൈക്രോ ആർട്ട് ചെയ്യുന്നത്. ഇതുകൂടാതെ ചിത്രകലയോടും താൽപര്യമുണ്ട്. ആമ്പല്ലൂർ വാലിപറമ്പിൽ സോമസുന്ദരന്റെയും പുഷ്പവല്ലിയുടെയും മകനാണ് വി.എസ്. സ്വാതിഷ്.  

English summary: Young Veterinary Doctor has received Appreciation from India book of Records

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA