ADVERTISEMENT

റബര്‍ ട്രെയിനിങ്  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും റബറുൽപാദക സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2016-17 മുതല്‍ നടത്തിവരുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തേനീച്ച പരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്സ്  2020-21 വര്‍ഷവും തുടരുന്നതാണ്. തേനീച്ചക്കൃഷിയുടെ വിവിധ ഘട്ടങ്ങളിലെ കാലാനുസൃതമായ    പരിപാലനമുറകളും പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നതാണ് രണ്ടാഴ്ചയില്‍  ഒരു ദിവസം എന്ന കണക്കില്‍ നടത്തുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനപരിപാടി. മീനച്ചില്‍-പാലാക്കാട്  (പാലാ),  അരിങ്ങട (പുനലൂര്‍), മേക്കപ്പാല (മൂവാറ്റുപുഴ), മാലൂര്‍ (തലശേരി), ചുണ്ടക്കര, വലിയപറമ്പ എലേറ്റില്‍ (കോഴിക്കോട്), ചോയ്യംകോട്, ഗോക്കടവ് (കാഞ്ഞങ്ങാട്) മുള്ളേരിയ, മൂളിയാര്‍ (കാസര്‍ഗോഡ്), കരുനെച്ചി (നിലമ്പൂര്‍), ചിറ്റാര്‍ (പത്തനംതിട്ട), കാര്‍മല്‍ (ചങ്ങനാശേരി), വെള്ളിയാമറ്റം (തൊടുപുഴ) എന്നീ റബര്‍ ഉൽപാദക സംഘങ്ങളിലാണ് പരിശീലനം നടത്തിവരുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അതത് പ്രദേശത്തെ റബര്‍ബോര്‍ഡ് ഓഫീസുമായോ താഴെപ്പറയുന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാമെന്ന് റബർ ബോർഡ് അറിയിച്ചു.  

ഫോണ്‍: 9447662264, 9447048502

English summary: Certificate Course in Bee Keeping 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com