വിദേശ ജീവികൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്: ഡിസംബർ 15 വരെ രേഖകൾ വേണ്ട

pets
SHARE

വ്യക്തികളുടെ കൈവശമുള്ള വിദേശ പക്ഷി-ജന്തുജാലങ്ങൾക്ക് വനം വകുപ്പ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നു. വംശനാശ ഭീഷണിനേരിടുന്ന ജീവജന്തുജാലങ്ങളുടെ സംരക്ഷണത്തിനായുള്ള  അന്താരാഷ്ട്ര ഉടമ്പടിയായ കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഓൺ എൻഡാൻജേർഡ് സ്പീഷീസിന്റെ (സിഐടിഇഎസ്)  അനുബന്ധം 1, 2, 3ൽ ഉൾപ്പെട്ട ജീവികൾക്കാണ് സർട്ടിഫിക്കറ്റ് നൽകുക. പട്ടികയിൽ ഉൾപ്പെട്ട അരുമജീവികൾ കൈവശമുള്ളവർ ഡിസംബർ 15നു മുമ്പായി www.parivesh.nic.in എന്ന വൈബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.  ഡിസംബർ 15 വരെ  അപേക്ഷ സമർപ്പിക്കുന്നവർ കൈവശമുള്ള ജന്തുജാലങ്ങളെ സംബന്ധിച്ച രേഖകൾ സമർപ്പിക്കേണ്ടതില്ല. പിന്നീട് സമർപ്പിക്കുന്ന അപേക്ഷകളോടൊപ്പം ഈ രേഖകൾ സമർപ്പിക്കേണ്ടിവരുമെന്ന് ചീഫ്  വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.parivesh.nic.in എന്ന വൈബ്‌സൈറ്റിൽ ലഭ്യമാണ്. 

വിശദവിവരങ്ങൾക്ക്:  cww.for@kerala.gov.in, 0471 2529314.

English summary: New guidelines for import of exotic species

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA